'വൃത്തികെട്ടതും അറപ്പുളവാക്കുന്നതുമായ രാജ്യങ്ങളില്‍ നിന്ന് ആരും യുഎസിലേക്ക് വരണ്ട': ആഫ്രിക്കയ്ക്കെതിരെ വീണ്ടും ട്രംപ് 

DECEMBER 11, 2025, 5:22 AM

വാഷിംഗ്ടണ്‍: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റത്തെ പൂര്‍ണമായും എതിര്‍ക്കുന്ന യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് സൊമാലിയയ്ക്കെതിരെ ചൊവ്വാഴ്ച പെന്‍സില്‍വേനിയയില്‍ നടന്ന റാലിയിലും അധിക്ഷേപം ചൊരിഞ്ഞു. 2018 ല്‍ യുഎസ് കോണ്‍ഗ്രസ് അംഗങ്ങളുമായുളള യോഗത്തിനിടെ ഹെയ്റ്റി അടക്കം ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കെതിരെ അസഭ്യം പറഞ്ഞെന്നും ട്രംപ് സമ്മതിച്ചു. 

വംശീയ അധിക്ഷേപം നടത്തിയിട്ടില്ലെന്നായിരുന്നു യുഎസ് അന്ന് അവകാശപ്പെട്ടിരുന്നത്. അഫ്ഗാനിസ്ഥാന്‍, ഹെയ്റ്റി, സൊമാലിയ തുടങ്ങിയ മൂന്നാംലോക രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം പൂര്‍ണമായി വിലക്കിയെന്ന് ട്രംപ് വ്യക്തമാക്കി. വൃത്തികെട്ടത്, അറപ്പു തോന്നിക്കുന്നത്, കുറ്റകൃത്യങ്ങള്‍ നിറഞ്ഞത് തുടങ്ങിയ അധിക്ഷേപങ്ങളാണ് സൊമാലിയയ്ക്ക് എതിരെ നടത്തിയത്. ജനക്കൂട്ടത്തില്‍ നിന്ന് 2018 ല്‍ ട്രംപ് ഉപയോഗിച്ചെന്നു പറയുന്ന അസഭ്യപദം ഒരാള്‍ വിളിച്ചുപറഞ്ഞപ്പോള്‍ അതു സത്യമാണെന്നു ട്രംപ് വ്യക്തമാക്കുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam