ന്യൂജേഴ്‌സി : കൗമാരക്കാരിയെ ബന്ദിയാക്കി ഏഴ് വർഷത്തോളം പീഡിപ്പിച്ച കേസിൽ ന്യൂജേഴ്‌സിയിലെ ദമ്പതികൾ അറസ്റ്റിൽ.
ഗ്ലൗസെസ്റ്റർ ടൗൺഷിപ്പിലെ ബ്രെൻഡ സ്പെൻസർ (38), ബ്രാൻഡൻ മോസ്ലി (41) എന്നിവർക്കെതിരെ തട്ടിക്കൊണ്ടുപോകൽ, ലൈംഗികാതിക്രമ കുറ്റവും ചുമത്തിയതായി കാംഡൻ കൗണ്ടി പ്രോസിക്യൂട്ടർ ഓഫീസും ഗ്ലൗസെസ്റ്റർ ടൗൺഷിപ്പ് പോലീസും പറഞ്ഞു.
സ്പെൻസറുടെ ആദ്യ ഭാര്യയിലെ മകളെയാണ് അച്ഛനും രണ്ടാനമ്മയായ മോസ്ലിയും ചേർന്ന് വര്ഷങ്ങളോളം പീഡിപ്പിച്ചത്. 2018 മുതൽ സ്പെൻസറും മോസ്ലിയും തന്നെ പീഡിപ്പിച്ചു വരികയാണെന്ന് ഇര പറഞ്ഞു.
ആറാം ക്ലാസിൽ പഠിക്കുമ്പോൾ, തന്നെ സ്കൂളിൽ പോകുന്നത് വിലക്കി. വീട്ടിൽ നിർത്തി, ഏകദേശം ഒരു വർഷത്തോളം ഒരു നായക്കൂട്ടിലായിരുന്നു കിടത്തമെന്നും ഇര വെളിപ്പെടുത്തി.
പിന്നീട് ഒഴിഞ്ഞ ബാത്റൂമിലേക്ക് താമസം മാറ്റി, ചങ്ങലകൊണ്ട് ബന്ധിക്കുകയും ചെയ്തുവെന്ന് യുവതി പോലീസിനോട് പറഞ്ഞു. മോസ്ലി തന്നെ ബെൽറ്റ് കൊണ്ട് മർദ്ദിച്ചതായും ലൈംഗികമായി പീഡിപ്പിച്ചതായും ഇര പരാതിപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു.
അയൽക്കാരന്റെ സഹായത്തോടെയാണ് കുട്ടി വീട്ടിൽ നിന്ന് രക്ഷപ്പെട്ടതെന്ന് പ്രോസിക്യൂട്ടർമാരും പോലീസും ഒരു വാർത്താക്കുറിപ്പിൽ അറിയിച്ചു. ഞായറാഴ്ച ദമ്പതികളെ അറസ്റ്റ് ചെയ്യുകയും വാദം കേൾക്കുന്നതുവരെ കാംഡൻ കൗണ്ടി കറക്ഷണൽ ഫെസിലിറ്റിയിലേക്ക് മാറ്റുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
