വാഷിംഗ്ടണ്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഒരു ആസ്ട്രനോട്ടിന് ഗുരുതര ആരോഗ്യപ്രശ്‌നമെന്ന് നാസ. ഇതോടെ ക്രൂ 11 ദൗത്യം നേരത്തെ അവസാനിപ്പിച്ച് നാലംഗ സംഘത്തേ വൈകാതെ ഭൂമിയിലേക്ക് മടക്കികൊണ്ടുവരാനാണ് തീരുമാനം. അതേസമയം ഏത് സഞ്ചാരിക്കാണ് ആരോഗ്യപ്രശ്‌നമെന്ന് വെളിപ്പെടുത്തിയിട്ടില്ല.
നാല്‍പ്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ ക്രൂ 11ന്റെ തിരിച്ചുവരവിനുള്ള സമയവും തീയതിയും പ്രഖ്യാപിക്കും.
ജനുവരി എട്ടിന് സെന കാര്‍ഡ്മാനും മൈക്ക് ഫിന്‍കെയും ചേര്‍ന്ന് ഒരു ബഹിരാകാശ നടത്തം പദ്ധതിയിട്ടിരുന്നു. നിലയത്തിന്റെ പവര്‍ സിസ്റ്റത്തിലെ അറ്റകുറ്റപ്പണിയായിരുന്നു ലക്ഷ്യം. അവസാന നിമിഷം ഇത് മാറ്റി. രണ്ടിലൊരാള്‍ക്ക് ആരോഗ്യപ്രശ്‌നം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു പിന്‍മാറ്റമെന്ന് അറിയിപ്പുണ്ടായിരുന്നു. ആ വ്യക്തിയുടെ സുരക്ഷ കണക്കിലെടുത്ത് തന്നെയാണ് ക്രൂ 11 ദൗത്യം വെട്ടിച്ചുരുക്കുന്നതെന്നുമാണ് വിവരം. സെനയ്ക്കാണോ മൈക്കിനാണോ ആരോഗ്യപ്രശ്‌നമെന്ന് നാസ വെളിപ്പെടുത്തിയിട്ടില്ല. പ്രശ്‌നമെന്താണെന്നും പുറത്തുവിടില്ല.
ചരിത്രത്തില്‍ ആദ്യമായാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഇങ്ങനെയൊരു അടിയന്തര ഘട്ടം നേരിടേണ്ടി വരുന്നത്. മിഷന്‍ കമാന്‍ഡറായ നാസയുടെ സെന കാര്‍ഡ്മാന്‍, മിഷന്‍ പൈലറ്റായ നാസയുടെ തന്നെ മൈക്ക് ഫിന്‍കെ, മിഷന്‍ സ്‌പെഷ്യലിസ്റ്റുകളായ ജാപ്പനീസ് ബഹിരാകാശ ഏജന്‍സി ജാക്‌സയുടെ കിമിയ യുവി, റഷ്യന്‍ ബഹിരാകാശ ഏജന്‍സി റോസ്‌കോസ്‌മോസിന്റെ ഒലെഗ് പ്ലാറ്റോണോവ് എന്നിവരടങ്ങുന്നതാണ് ക്രൂ 11 സംഘം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
