ന്യൂയോര്‍ക്ക്: വേര്‍പിരിയലിന് ശേഷം, പരസ്പരം വൈരം മറന്ന് യാഥാസ്ഥിതിക പ്രവര്‍ത്തകനായ ചാര്‍ളി കിര്‍ക്കിന്റൈ അനുസ്മരണ ചടങ്ങില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും എലോണ്‍ മസ്‌കും ഒത്തുചേര്‍ന്നു. അരിസോണയിലെ ഗ്ലെന്‍ഡേലിലുള്ള സ്റ്റേറ്റ് ഫാം സ്റ്റേഡിയത്തില്‍ ഞായറാഴ്ച നടന്ന കിര്‍ക്കിന്റെ അനുസ്മരണ ചടങ്ങില്‍ ഇരുവരും പരസ്പരം കൈകോര്‍ക്കുന്നത് കണ്ടു.
ടേണിംഗ് പോയിന്റ് യുഎസ്എയുടെ സഹസ്ഥാപകനായ കിര്‍ക്ക്, 'എന്നെ തെറ്റാണെന്ന് തെളിയിക്കുക' എന്ന തന്റെ കാമ്പസ് പര്യടനത്തിനിടെ യൂട്ടാ വാലി സര്‍വകലാശാലയില്‍ സംസാരിക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. 2024 ലെ തിരഞ്ഞെടുപ്പിലാണ് ടെസ്ല സിഇഒ ട്രംപിന് വേണ്ടി പ്രചാരണം നടത്തിയതോടെയാണ് മസ്‌കും ട്രപും തമ്മിലുള്ള സൗഹൃദം വളര്‍ന്നത്. ഇത് അദ്ദേഹത്തിന് തിരഞ്ഞെടുപ്പ് വോട്ടും ജനകീയ വോട്ടും നേടാന്‍ സഹായിച്ചു. തുടര്‍ന്ന് അദ്ദേഹം ഗവണ്‍മെന്റ് എഫിഷ്യന്‍സി വകുപ്പ് എന്നറിയപ്പെടുന്ന DOGE നെ നയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
