ഷിക്കാഗോ സെന്റ്‌മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയിൽ മദേഴ്‌സ്‌ഡേയ് ആഘോഷിച്ചു

MAY 17, 2025, 10:17 PM

ഷിക്കാഗോ: ഷിക്കാഗോയിലെ സെന്റ്‌മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയിൽ മദേഴ്‌സ്‌ഡേ ആഘോഷങ്ങൾ സംഘടിപ്പിച്ചു. മെയ് 11 ഞായറാഴ്ചയിലെ നാല് വിശുദ്ധ കുർബ്ബാനകളോടുംചേർന്ന് നടത്തപ്പെട്ട ആഘോഷങ്ങളുടെ ഭാഗമായി ഇടവകയിലെ അമ്മമാർക്ക്‌വേണ്ടി പ്രത്യേക പ്രാത്ഥനകളും ആദരിക്കൽ ചടങ്ങുകളും ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചു.

മിസ്സൂറിയിലെ സ്പ്രിങ്ഫീൽഡിൽ സെന്റ് വിൻസന്റ് ഡിപോൾ കാത്തലിക്ക് ഇടവകയിലെ അസോസിയേറ്റ് പാസ്റ്ററും കോട്ടയം അതിരൂപതയിലെ വല്ലംബ്രോസൻ സന്ന്യാസ സഭാ സമൂഹാംഗവുമായ ഫാ. വിനീഷ് തറയിൽ, അമ്മ ദിനത്തിൽ 10 മണിക്കുള്ള വി. കുർബ്ബാനയ്ക്ക് മുഖ്യ കാർമികത്വം വഹിക്കുകയും സന്ദേശം നൽകുകയും ചെയ്തു.


vachakam
vachakam
vachakam

മദേഴ്‌സ്‌ഡേയുടെ പശ്ചാത്തലത്തിൽ നമ്മുടെ ജീവിതത്തിൽ അമ്മമാരുടെ പ്രാധാന്യം എന്താണെന്ന് പരിശുദ്ധ അമ്മയുടെ ജീവിതത്തോട് ചേർത്തുവച്ചുകൊണ്ട് പരിശോധിക്കുകയും അവ ഓരോ കുടുംബങ്ങളിൽ പ്രാവർത്തികമാക്കുകയും ചെയ്യണം എന്ന് ഫാ. വിനീഷ് ഓർമ്മിപ്പിച്ചു.

ഇടവക വികാരി ഫാ. സിജു മുടക്കോടിൽ, സെക്രട്ടറി സിസ്റ്റർ ഷാലോം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ്ജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണിമേലേടം, മെൻസ് മിനിസ്റ്റി കോർഡിനേറ്റേഴ്‌സ് എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.

സ്വാദിഷ്ടമായ പായസവിതരണവും ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.  

vachakam
vachakam
vachakam

അനിൽ മറ്റത്തിക്കുന്നേൽ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam