ന്യൂയോർക്ക്: യുഎസ് ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകളിൽ ടെസ്‌ല സിഇഒ എലോൺ മസ്‌ക്, പ്രിൻസ് ആൻഡ്രൂ എന്നിവരുടെ പേരുകളും.
2014 ഡിസംബറിൽ എപ്സ്റ്റീൻ ഇലോൺ മസ്‌കിനെയും തന്റെ ദ്വീപിലേക്ക് ക്ഷണിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ന്യൂജഴ്‌സിയില്‍ നിന്നും ഫ്‌ളോറിഡയിലേക്ക് 2000 മെയില്‍ യാത്ര ചെയ്ത പ്രത്യേക വിമാനത്തില്‍ പ്രിന്‍സ് ആന്‍ഡ്ര്യൂവിന്റെ പേരുമുള്‍പ്പെട്ടിട്ടുണ്ട്. അതേസമയം, പുറത്തുവന്ന വിവരങ്ങൾ വ്യാജമാണെന്ന് മസ്‌ക് പ്രതികരിച്ചു.
എപ്സ്റ്റീൻ തന്നെ ദ്വീപിലേക്ക് ക്ഷണിച്ചെങ്കിലും ക്ഷണം നിരസിച്ചുവെന്ന് എലോൺ മസ്‌ക് നേരത്തെ പറഞ്ഞിരുന്നു. തനിക്കെതിരായ അത്തരം കഥകൾ വെറും ആരോപണങ്ങൾ മാത്രമാണെന്നും പ്രിൻസ് ആൻഡ്രൂ പറഞ്ഞു.
ഇന്റര്‍നെറ്റ് സംരംഭകന്‍ പീറ്റര്‍ തിയേല്‍, ട്രംപിന്റെ മുന്‍ ഉപദേശകന്‍ സ്റ്റീവ് ബാനന്‍ എന്നിവരുടെ പേരുകളും ഇതില്‍ ഉള്‍പ്പെടുന്നു. 2019 ഫെബ്രുവരി 16ന് ബാനനും എപ്സ്റ്റീനും ഒരുമിച്ച് ഭക്ഷണം കഴിക്കാന്‍ തീരുമാനിച്ചിരുന്നെന്നാണ് രേഖകളില്‍ ഉള്ളത്.
2014 ഡിസംബര്‍ അഞ്ചിന് ബില്‍ ഗേറ്റ്‌സിനൊപ്പവും പ്രഭാത ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ച് എപ്സ്റ്റീന്‍ കലണ്ടറില്‍ കുറിച്ചിട്ടിരുന്നുവെന്നും രേഖകള്‍ ചൂണ്ടിക്കാണിക്കുന്നു. നേരത്തെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ ട്രംപിന്റെ പേര് എപ്സ്റ്റീന്‍ ഫയലുകളില്‍ പരാമര്‍ശിക്കപ്പെട്ടത് വിവാദമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
