അമേരിക്കയിലെ മിഷൻ ലീഗ് ദേശീയ പുൽക്കൂട് മത്സരം സംഘടിപ്പിക്കുന്നു

DECEMBER 16, 2025, 11:30 AM

ഷിക്കാഗോ: ക്രിസ്തുമസ് ആഘോഷങ്ങൾ വാണിജ്യവത്കരിക്കപ്പെടുകയും ക്രിസ്തുവിനെ ഒഴിവാക്കിക്കൊണ്ടുള്ള ക്രിസ്തുമസ് ആഘോഷങ്ങൾ സർവ്വസാധാരണമാവുകയും ചെയുന്ന ഈ കാലഘട്ടത്തിൽ ക്രിസ്തുമസിന്റെ യഥാർത്ഥ കാരണങ്ങളിലേക്ക് തിരിച്ചു കൊണ്ടുവരുവാനുള്ള ശ്രമത്തിലാണ് വടക്കേ അമേരിക്കയിലെ ചെറുപുഷ്പ മിഷൻ ലീഗ് എന്ന സംഘടന.

ഇതിനായി ഷിക്കാഗോ രൂപതയിലെ കുടുംബങ്ങൾക്കായി ഈ വർഷവും 'ഗ്ലോറിയ ഇൻ എസ്‌സിൽസിസ്' എന്ന പേരിൽ ഒരു പുൽക്കൂട് മത്സരം സംഘടിപ്പിച്ചിരിക്കുകയാണ്. തുടർച്ചയായി നാലാം വർഷമാണ് ദേശീയ തലത്തിൽ ഈ മത്സരം നടത്തുന്നത്.

കുടുംബാംഗങ്ങളെല്ലാവരും ഒന്നുചേർന്ന് ഓരോ ഭവനത്തിലും ഒരു പുൽക്കൂട് നിർമിക്കുകയും അതിന്റെ ഒരു വീഡിയോ എടുത്തു രൂപത സമിതിക്ക് അയക്കുവാനുമാണ് നിർദേശിച്ചിരിക്കുന്നത്. ഏറ്റവും നന്നായി പുൽക്കൂട് നിർമ്മിച്ച കുടുംബങ്ങൾക്ക് മേഖലാ തലത്തിലും രൂപതാ തലത്തിലും സമ്മാനങ്ങളും നൽകുന്നുണ്ട്.

vachakam
vachakam
vachakam

ക്രിസ്തുവാണ് ക്രിസ്തുമസിന്റെ കേന്ദ്രമെന്നും ക്രിസ്തുവിന്റെ ജനനതിരുനാളാണ് ആഘോഷിക്കുന്നതുമെന്നുമുള്ള വസ്തുത ഏവരേയും ഓർമ്മപ്പെടുത്തുന്നതിനു വേണ്ടിയാണ് പുൽക്കൂട് മത്സരം സംഘടിപ്പിക്കുന്നതെന്ന് മിഷൻ ലീഗ് ഷിക്കാഗോ രൂപതാ ഭാരവാഹികൾ അറിയിച്ചു.

സിജോയ് പറപ്പള്ളിൽ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam