മിനസോട്ട സെനറ്റ് തിരഞ്ഞെടുപ്പ്: പെഗ്ഗി ഫ്‌ളാനഗണ് പിന്തുണയുമായി ഇൽഹാൻ ഒമർ

MAY 13, 2026, 5:16 AM

മിനസോട്ട സെനറ്റ് തിരഞ്ഞെടുപ്പിൽ ലഫ്റ്റനന്റ് ഗവർണർ പെഗ്ഗി ഫ്‌ളാനഗണ് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് അംഗം ഇൽഹാൻ ഒമർ. കോർപ്പറേറ്റ് താൽപ്പര്യങ്ങൾക്കും ട്രംപിന്റെ നയങ്ങൾക്കുമെതിരെ പോരാടാൻ ഫ്‌ളാനഗൺ കരുത്തയായ നേതാവാണെന്ന് ഒമർ പ്രസ്താവിച്ചു.

സഹപ്രവർത്തകയായ ആംഗി ക്രെയ്ഗിനെ മറികടന്നാണ് ഇൽഹാൻ ഒമർ ഫ്‌ളാനഗണ് പിന്തുണ നൽകിയത്. നിലവിലെ സെനറ്റർ ടീന സ്മിത്തും ഫ്‌ളാനഗണ് നേരത്തെ പിന്തുണ അറിയിച്ചിരുന്നു. കുടിയേറ്റ നയങ്ങളെ ചൊല്ലി ഫ്‌ളാനഗണും ആംഗി ക്രെയ്ഗും തമ്മിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. ഐസ് നടപടികളെ പിന്തുണച്ച ആംഗി ക്രെയ്ഗിന്റെ നിലപാടിനെ ഫ്‌ളാനഗൺ രൂക്ഷമായി വിമർശിച്ചു.

ഓഗസ്റ്റ് 11നാണ് ഡെമോക്രാറ്റിക് പ്രൈമറി നടക്കുന്നത്. സർവേകളിൽ ഫ്‌ളാനഗൺ മുന്നിലാണെങ്കിലും ആംഗി ക്രെയ്ഗിന്റെ പക്കൽ വലിയ തോതിലുള്ള പ്രചാരണ ഫണ്ടുണ്ട്.

vachakam
vachakam
vachakam

2002ന് ശേഷം മിനസോട്ടയിൽ റിപ്പബ്ലിക്കൻ സെനറ്റർമാർ ജയിച്ചിട്ടില്ലാത്തതിനാൽ, ഡെമോക്രാറ്റിക് പ്രൈമറിയിൽ ജയിക്കുന്നയാൾ അടുത്ത സെനറ്ററാകാൻ സാധ്യത കൂടുതലാണ്. റിപ്പബ്ലിക്കൻ പക്ഷത്ത് നിന്ന് മുൻ സ്‌പോർട്‌സ് കാസ്റ്റർ മിഷേൽ തഫോയയാണ് പ്രധാന സ്ഥാനാർത്ഥി.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam