സൗത്ത് ഫ്‌ളോറിഡ:അമേരിക്കയിലെ മെമ്മോറിയൽ ഡേ നീണ്ട വാരാന്ത്യത്തോടനുബന്ധിച്ച് ബീച്ചുകളിലും മറ്റ് ജലാശയങ്ങളിലും ജനത്തിരക്ക് വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സൗത്ത് ഫ്‌ളോറിഡയിലെ സുരക്ഷാ ഉദ്യോഗസ്ഥർ കർശന നിർദേശം നൽകി. പാം ബീച്ച് കൗണ്ടിയിലുടനീളം സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
അവധി ആഘോഷങ്ങളുടെ ഭാഗമായി കുടുംബങ്ങൾ പുറത്തേക്കിറങ്ങുമ്പോൾ പൂളുകൾ, തടാകങ്ങൾ, കടൽതീരങ്ങൾ എന്നിവയ്ക്ക് സമീപം കുട്ടികളുടെ കാര്യത്തിലടക്കം അതീവ ശ്രദ്ധ പുലർത്തണമെന്ന് 'ഡ്രൗണിംഗ് പ്രിവൻഷൻ കോയലിഷൻ', 'പാം ബീച്ച് കൗണ്ടി ഓഷ്യൻ റെസ്‌ക്യൂ' എന്നീ സംഘടനകളുടെ പ്രതിനിധികൾ ഓർമ്മിപ്പിച്ചു.
വാരാന്ത്യത്തിലെ അവധിദിനങ്ങളിൽ മുങ്ങിമരണങ്ങൾ ഉൾപ്പെടെയുള്ള അപകടങ്ങൾ പൂർണ്ണമായും ഒഴിവാക്കുകയാണ് ഈ സുരക്ഷാ മുൻകരുതലുകളിലൂടെ ലക്ഷ്യമിടുന്നത്.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
