ഹൂസ്റ്റൺ: മാർത്തോമ്മാ സഭയുടെനോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ സൗത്ത്വെസ്റ്റ് റീജിയൻ ഇടവക മിഷൻ, സേവികാ സംഘം, സീനിയർ സിറ്റിസൺ ഫെല്ലോഷിപ്പ് എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ 12-ാമത് സൗത്ത് വെസ്റ്റ് റീജിയണൽ കോൺഫറൻസ് മാർച്ച് 21, 22 (വെള്ളി, ശനി) തീയതികളിൽ ട്രിനിറ്റി മാർത്തോമാദേവാലയത്തിൽ വച്ച് അനുഗ്രഹകരമായി നടത്തപ്പെട്ടു.
മാർച്ച് 21 നു വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് കോൺഫ്രൻസ് ഗായകസംഘത്തിന്റെ നേതൃത്വത്തിൽ 'സത്യത്തിന്റെ പാതയിൽ സ്നേഹത്തിൻ കൊടിയുമായി' എന്ന ഗാനം പാടി വൈദിക ശ്രേഷ്ഠർ, റീജിയണൽ ഭാരവാഹികൾ, കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ സൺഡേ സ്കൂൾ ഹാളിൽ നിന്നും ആരംഭിച്ചഘോഷ യാത്ര കോൺഫറൻസിന് ധന്യമായ തുടക്കം നൽകി.
തുടർന്ന്
സംഗീത ശുശ്രൂഷയ്ക്കും ആരാധനയ്ക്കുംശേഷം ജനറൽ കൺവീനർ എബ്രഹാം കെ. ഇടിക്കുള
സ്വാഗതമാശംസിച്ചു. ട്രിനിറ്റി മാർത്തോമാ ഇടവക വികാരിയും കോൺഫറൻസ്
പ്രസിഡന്റുമായ റവ.സാം കെ. ഈശോ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് വൈദിക
ശ്രേഷ്ഠരും ഭാരവാഹികളും ചേർന്ന് നിലവിളക്ക് കൊളുത്തി സമ്മേളനം
ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ഇടവക മിഷൻ റീജിയണൽ സെക്രട്ടറി സാം
അലക്സ്, സേവികാ സംഘം റീജിയണൽ സെക്രട്ടറി ജൂലി സഖറിയാ, സീനിയർ സിറ്റിസൺ
റീജിയണൽ സെക്രട്ടറി ഈശോ മാളിയേക്കൽ എന്നിവർ ആശംസകൾ അറിയിച്ചു.
തുടർന്ന് മുഖ്യ പ്രഭാഷകൻ റവ. അലക്സ്യോഹന്നാൻ Faith in Renewal and Motion : ' Faith without deeds is dead' 'അങ്ങനെ വിശ്വാസവും പ്രവർത്തികളില്ലാത്തതായാൽ സ്വതവേ നിർജീവമാകുന്നു' (യാക്കോബ് 2:17) എന്ന ചിന്താവിഷയം അവതരിപ്പിച്ചു. തുടർന്ന് ട്രിനിറ്റി കലാവേദി അവതരിപ്പിച്ച 'വിശാസവും പ്രവർത്തിയും' എന്നപേരിൽ അവതരിപ്പിച്ച സ്കിറ്റ് ശ്രദ്ധേയമായി. ജോർജ് ശാമുവേൽ രചനയും സംവിധാനവും നിർവഹിച്ചു.
ശനിയാഴ്ച ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് ഇടവക വികാരി റവ. അലക്സ്യോഹന്നാൻ പഠന ക്ലാസ്സുകൾക്കും ലബ്ബക്, സാൻ അന്റോണിയോ ഇടവകകളുടെ വികാരി റവ. ജെയിംസ് കെ.ജോൺ ബൈബിൾ ക്ലാസ്സിനും നേതൃത്വം നൽകി. എബ്രഹാം മാമ്മൻ മദ്ധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ശനിയാഴ്ച നടന്ന രണ്ടാമത്തെ സെഷനിൽ ഈ ഏപ്രിലിൽ നാട്ടിലേക്കു സ്ഥലം മാറിപോകുന്ന 7 വൈദികർക്ക് യാത്രയയപ്പു നൽകി. റവ.ഡോ.ജോസഫ് ജോൺ അധ്യക്ഷത വഹിച്ചു.
റവ. സാം കെ . ഈശോ, റവ. അലക്സ് യോഹന്നാൻ, റവ. എബ്രഹാം തോമസ്, റവ. ജോബി ജോൺ, റവ.ജോൺ കുഞ്ഞപ്പി, റവ. സന്തോഷ് തോമസ്, റവ. ഷൈജു സി, ജോയ് എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. വൈദികരെ പ്രതിനിധീകരിച്ചു റവ. സോനു വർഗീസ്, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് റോബി ചെലഗിരി, ജോളി ബാബു, ടി.എ മാത്യു, സജിജോർജ്, ജൂലി സഖറിയാ, എബ്രഹാം ഇടിക്കുള തുടങ്ങിയവർ ആശംസകളർപ്പിക്കുകയും പാരിതോഷികങ്ങൽ നൽകുകയും ചെയ്തു.
നാട്ടിലേക്കു യാത്രയായി പോകുന്ന വൈദികരെ പ്രതിനിധീകരിച്ചു റവ. ഷൈജു സി.ജോയ് മറുപടി പ്രസംഗം നടത്തി. റവ. സന്തോഷ് തോമസിന്റെ പ്രാർത്ഥനയ്ക്കും റവ. ഉമ്മൻ ശാമുവേൽ ആശിർവാദത്തിനും ശേഷം കോൺഫറൻസ് സമംഗളം പര്യവസാനിച്ചു. കാരോൾട്ടൻ ഇടവക വികാരി റവ. ഷിബി എബ്രഹാമും സന്നിഹിതനായിരുന്നു. ഡാളസ്, ഹൂസ്റ്റൺ, ഓസ്റ്റിൻ, ഒക്ലഹോമ, സാൻ അന്റോണിയോ, ലബ്ബക്ക്, കാൻസസ് ഇടവകകളിൽ നിന്നും 470 അംഗങ്ങൾ കോൺഫറൻസിൽ പങ്കെടുത്തു. ജീമോൻ റാന്നി, ഷീബജോസും എന്നിവർ എംസിമാരായി രണ്ടു ദിവസത്തെയും പരിപാടികൾ നിയന്ത്രിച്ചു. സേവികാ സംഘം സെക്രട്ടറി ജൂലി സഖറിയാ നന്ദി പ്രകാശിപ്പിച്ചു.
കോൺഫറൻസിന്റെ വിജയത്തിനായി റവ. സാം.ഈശോ (വികാരി/പ്രസിഡന്റ്), റവ. ജീവൻ ജോൺ (അസി. വികാരി/വൈസ് പ്രസിഡന്റ്), എബ്രഹാം ഇടിക്കുള (ജനറൽ കൺവീനർ), തങ്കമ്മ ജോർജ് (പ്രയർ സെൽ), സൂസൻ ജോസ് (ഷീജ രജിസ്ട്രേഷൻ), ബാബു ടി. ജോർജ് (ഫിനാൻസ്), ജോസഫ് ജോർജ് തടത്തിൽ (ഫുഡ്), ഷെറി റജി (മെഡിക്കൽ), മാത്യു സക്കറിയ (ബ്ലെസ്സൺ ക്വയർ), ജൂലി സക്കറിയ (പ്രോഗ്രാം ആൻഡ് എന്റർടൈൻമെന്റ്), ലിലിക്കുട്ടി തോമസ് (റിസിപ്ഷൻ/ഹോസ്പിറ്റാലിറ്റി), വർഗീസ് കെ. ചാക്കോ (അക്കൊമൊഡേഷൻ), വർഗീസ് ശാമുവേൽ (ബാബു ട്രാൻസ്പോർട്ടെഷൻ), ജോൺ ഫിലിപ്പ് (സണ്ണി പബ്ലിസിറ്റി), ജെയ്സൺ ശാമുവേൽ (ഓഡിയോ വീഡിയോ മിനിസ്ട്രി) എന്നീ കൺവീനർമാരുടെ നേതൃത്വത്തിൽ വിവിധ സബ് കമ്മിറ്റികൾ കോൺഫറൻസിന്റെ വിജയത്തിനായി പ്രവർത്തിച്ചു. ഫോട്ടോഗ്രാഫിയക്ക് ജോസഫ് വർഗീസ് (രാജൻ)നേതൃത്വം നൽകി.
ജീമോൻ റാന്നി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്