വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വീണ്ടും വിലക്ക്. റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ പ്രൈമറിയിൽ നിന്ന് യുഎസ് സംസ്ഥാനമായ മെയ്ൻ ഡൊണാൾഡ് ട്രംപിനെ അയോഗ്യനാക്കി.
നേരത്തെ, 2024-ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ട്രംപിന് യോഗ്യതയില്ലെന്ന് കൊളറാഡോ സുപ്രീം കോടതി വിധിച്ചിരുന്നു.
തുടർന്ന് അദ്ദേഹത്തെ കൊളറാഡോ സംസ്ഥാനത്ത് മത്സരിക്കുന്നതിൽ നിന്ന് അയോഗ്യനാക്കിയിരുന്നു. മെയിൻ സ്റ്റേറ്റ് സെക്രട്ടറി ഷെന്ന ബെല്ലോസിന്റെ വിധിയും സമാനമാണ്.
2021 ജനുവരി ആറിന് നടന്ന ക്യാപിറ്റൽ ആക്രമണം ട്രംപിന്റെ അറിവോടെയാണെന്ന് വിധിയിൽ വ്യക്തമാക്കി. നമ്മുടെ ഗവൺമെന്റിന്റെ അടിത്തറയ്ക്ക് നേരെയുള്ള ആക്രമണം അമേരിക്കൻ ഭരണഘടന വെച്ചുപൊറുപ്പിക്കില്ലെന്നും കോടതി കൂട്ടിച്ചേർത്തു.
യു.എസിന്റെ ചരിത്രത്തിൽ ഇത്തരത്തിൽ വിലക്ക് നേരിടുന്ന ആദ്യ പ്രസിഡന്റ് സ്ഥാനാർഥിയാണ് ട്രംപ്. അതേ സമയം, ട്രംപിൻറ് പ്രചാരണ വക്താവ് സ്റ്റീവൻ ചിയുങ് വിധിയോട് പ്രതികരിച്ചു. ഈ പക്ഷപാതപരമായ തിരഞ്ഞെടുപ്പ് ഇടപെടൽ അമേരിക്കൻ ജനാധിപത്യത്തിനെതിരായ ശത്രുതാപരമായ ആക്രമണമാണ് അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് ജോ ബൈഡനും ഡെമോക്രാറ്റുകളും അധികാരത്തിൽ തങ്ങളുടെ മേധാവിത്വം നിലനിർത്താൻ സർക്കാർ സ്ഥാപനങ്ങളുടെ അധികാരത്തെ ആശ്രയിക്കുന്നുവെന്ന് ചിയുങ് ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്