ഹൂസ്റ്റൺ: കോട്ടയം ക്ലബ് ഹൂസ്റ്റണിന്റെ വാർഷിക പിക്നിക്ക് കിറ്റി ഹോളോ പാർക്കിൽ വെച്ച് നടന്നു. കോട്ടയംകാരുടെ മാത്രമായ പരമ്പരാഗത രീതിയിലുള്ള വിവിധ കലാ പരിപാടികൾ പ്രായഭേദമെന്യേ നടത്തുകയുണ്ടായി.
ജൂൺ 14 നു ശനിയാഴ്ച രാവിലെ 9 മണിക്ക് പിക്നിക്കിന്റെ ഔദ്യോഗികമായ ഉദ്ഘാടനം പ്രസിഡന്റ് ജോമോൻ ഇടയാടി നിർവഹിച്ചു. മുൻ പ്രസിഡന്റും ഇപ്പോഴത്തെ ചെയർമാനുമായ ബാബു ചാക്കോ അംഗങ്ങളെ സ്വാഗതം ചെയ്തു.
ട്രഷറർ ഫ്രാൻസീസ് തയ്യിൽ, പിക്നിക്ക് കോർഡിനേറ്റർ ബിജു പാലയ്ക്കൽ, സെക്രട്ടറി സജി സൈമൻ, മാഗ് മുൻ പ്രസിഡന്റും ഇലക്ഷൻ കമ്മീഷണറുമായ മാർട്ടിൻ ജോൺ, മുൻ പ്രസിഡന്റ് ജോസ് ജോൺ, പിക്നിക്ക് കമ്മിറ്റി അംഗങ്ങളായ സജി ജോസ്, തോമസ് കൊരട്ടിയിൽ, സെബാസ്റ്റിയൻ ജോസ്, റ്റോമി പീററർ, ചാക്കോ ജോസഫ് എന്നിവർ നേതൃത്വം നൽകി.
കോട്ടയംകാരുടെ പരമ്പരാഗതമായ വിവിധതരം ഭക്ഷണങ്ങൾ പിക്നിക്കിന് മാറ്റുകൂട്ടി. പ്രായഭേദമെന്യേ വ്യത്യസ്ത ഗെയിമുകൾ, സാംസ്കാരിക പരിപാടികൾ എന്നിവ നടത്തി. അവസാന കായിക ഇനമായി നടത്തപ്പെട്ട വടംവലി മത്സരം വീറും വാശിയുമുള്ളതായിരുന്നു.
പിക്നിക്കിൽ സംബന്ധിച്ചവർക്ക് ട്രഷറർ ഫ്രാൻസീസ് തയ്യിൽ നന്ദി രേഖപ്പെടുത്തി. മത്സര വിജയികൾക്ക് സെപ്തംബർ 13ന് മാഗ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ഓണാഘോഷ പരിപാടിയിൽ വെച്ച് ആദരിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
ജീമോൻ റാന്നി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്