ഡാളസിലെ സംഗീതപ്രേമികൾക്കായി കേരള അസോസിയേഷൻ ഓഫ് ഡാളസ് 'സസ്‌നേഹം വാലന്റൈൻ' എന്ന പേരിൽ സംഗീത വിരുന്ന് സംഘടിപ്പിക്കുന്നു. പ്രണയവും സൗഹൃദവും സംഗീതവും കോർത്തിണക്കി ഫെബ്രുവരി 14നാണ് പരിപാടി നടക്കുന്നത്.
വൈകുന്നേരം 5:30 മുതൽ രാത്രി 8:00 വരെ.
സ്ഥലം: 2707 Dove Creek Lane, Carrollton, TX 75006.
പ്രവേശനം സൗജന്യമായിരിക്കും.
പാട്ടുപാടാൻ താല്പര്യമുള്ളവർക്ക് ഈ വേദിയിൽ അവസരമുണ്ട്.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:
പാടാൻ ആഗ്രഹിക്കുന്നവർ ഫെബ്രുവരി 8ന് മുൻപായി ആർട്ട് ഡയറക്ടർ ജിജി പി. സ്‌കറിയയെ (469-494-1035) വിളിച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. പങ്കെടുക്കുന്നവർക്ക് 2026ലെ കെ.എ.ഡി മെമ്പർഷിപ്പ് ഉണ്ടായിരിക്കണം.
പാടാൻ എത്തുന്നവർ പരിപാടി തീരുന്നത് വരെ ഇരുന്ന് സഹകലാകാരന്മാരെ പ്രോത്സാഹിപ്പിക്കണമെന്ന് അസോസിയേഷൻ അഭ്യർത്ഥിച്ചു. ഡാളസിലെ മലയാളി സംഗീതപ്രേമികളെല്ലാം ഈ വിരുന്നിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് സെക്രട്ടറി മഞ്ജിത്ത് കൈനിക്കര അറിയിച്ചു.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിൽ കുതിച്ചുയർന്ന് വിപണി! നിക്ഷേപകർക്ക് വൻ ആശ്വാസം; ആഗോള സമ്പദ്വ്യവസ്ഥയിൽ
ചരിത്രം കുറിച്ച് ആർട്ടെമിസ് 2! ചന്ദ്രന്റെ ഭ്രമണപഥം വിട്ട് പേടകം ഭൂമിയിലേക്ക്; പസഫിക്
ഒടുവിൽ ട്രംപ് വഴങ്ങി! ഇറാനുമായുള്ള യുദ്ധത്തിൽ രണ്ടാഴ്ചത്തെ വെടിനിർത്തലിന് സമ്മതം; ലോകത്തിന് താൽക്കാലിക
ഇറാനെതിരായ ആക്രമണം താൽക്കാലികമായി നിർത്തിവെക്കാൻ ട്രംപിന്റെ തീരുമാനം; ഹോർമുസ് കടലിടുക്ക് തുറക്കാൻ കർശന