ചിക്കാഗോ കെ.സി.എസ് യുവജനോത്സവം 2026 മാർച്ച് 21-ന്; ജെസ്ലിൻ പ്ലാന്താനത്തു കോർഡിനേറ്റർ!!

JANUARY 23, 2026, 3:45 AM

ചിക്കാഗോ: കെ സി എസ് ചിക്കാഗോയുടെ 2026 യുവജനോത്സവം മാർച്ച് 21 ന് ശനിയാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 6:00 വരെ ഡസ്പ്ലെയിൻസ് കമ്മ്യൂണിറ്റി സെൻ്ററിൽ വെച്ച് നടത്തപ്പെടും. ഈ വർഷത്തെ കെ.സി.എസ് ചിക്കാഗോയുടെ യുവജനോത്സവത്തിൻ്റെ വിജയകരമായ നടത്തിപ്പിലേക്കായി ജെസ്ലിൻ പ്ലാന്താനത്തിനെ തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. കെ സി എസ് ചിക്കാഗോയുടെ നിരവധി ബോർഡുകളിൽ പ്രവർത്തിച്ച്, നിരവധി വർഷത്തെ പ്രവർത്തന പരിചയമുള്ള ജസ്ലിൻ, ഇതിനു മുൻപും കെ സി എസ് യുവജനോത്സവം വളരെ വിജയകരമായി നടത്തിയെടുത്തിട്ടുള്ള വ്യക്തിയാണ്. ഏറ്റെടുക്കുന്ന കാര്യങ്ങൾ വളരെ ഉത്തരവാദിത്വത്തോടെ, കാര്യക്ഷമമായി നടത്തിയെടുത്തുള്ള പാരമ്പര്യമാണ് ജെസലിൻ്റെത്. ഈ വർഷത്തെ കെ സി എസ് ചിക്കാഗോയുടെ യൂത്ത് ഫെസ്റ്റിവൽ കോഡിനേറ്റർ ആയിട്ടുള്ള ജെസിലിൻ്റെ നിയമനം യൂത്ത് ഫെസ്റ്റിവലിൻ്റെ നടത്തിപ്പിന് പുതിയ മാനങ്ങൾ നൽകും എന്നതിൽ സംശയമില്ല. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കുട്ടികൾ അടുത്ത മാസം രജിസ്ട്രേഷൻ ഓപ്പൺ ആകുന്ന മുറയ്ക്ക് നേരത്തെ തന്നെ രജിസ്റ്റർ ചെയ്ത് തങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കണം എന്ന് ജെസ്ലിൻ വാർത്താ കുറിപ്പിൽ അറിയിക്കുകയുണ്ടായി. യൂത്ത് ഫെസ്റ്റിവലിൻ്റെ നടത്തിപ്പിനായി മുന്നോട്ട് വന്ന ജെസ്സലിനെ കെ സി എസ് ചിക്കാഗോ അഭിനന്ദിക്കുന്നതിനോടൊപ്പം എല്ലാവിധ ഭാവുകങ്ങളും ആശംസകളും നേർന്നു കൊള്ളുന്നു.

Shaji Palliveettil

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam