വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്തുണയ്ക്കുന്ന സേവ് അമേരിക്ക ആക്ട് പാസാക്കിയെടുക്കാനുള്ള യു.എസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ മൈക്ക് ജോണ്‍സന്റെ നീക്കങ്ങള്‍ക്ക് നിര്‍ണായക വിജയം. ബില്ലുമായി ബന്ധപ്പെട്ട പ്രാഥമിക വോട്ടെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ശക്തമായ എതിര്‍പ്പ് മറികടക്കാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു.
അമേരിക്കന്‍ തിരഞ്ഞെടുപ്പുകളുടെ സുതാര്യതയും വിശ്വാസ്യതയും വര്‍ദ്ധിപ്പിക്കുന്നതിനാണ് ഈ നിയമനിര്‍മ്മാണം എന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി വാദിക്കുമ്പോള്‍, സാധാരണക്കാരായ പൗരന്മാരുടെ വോട്ടവകാശം തടയാനുള്ള രാഷ്ട്രീയ നീക്കമാണിതെന്ന് ഡെമോക്രാറ്റുകള്‍ ആരോപിക്കുന്നു. തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി പൗരത്വ തെളിവുകളും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖകളും നിര്‍ബന്ധമാക്കുന്നതാണ് സേവ് അമേരിക്ക ആക്ട്.
പ്രതിപക്ഷത്തിന്റെ ഫിലിബസ്റ്റര്‍ തടസ്സം മറികടക്കാന്‍ ബജറ്റ് പ്രക്രിയയിലൂടെ നിയമം പാസാക്കിയെടുക്കാനാണ് മൈക്ക് ജോണ്‍സണിന്റെയും റിപ്പബ്ലിക്കന്‍ നേതൃത്വത്തിന്റെയും നീക്കം. ജനപ്രതിനിധി സഭയില്‍ വിജയം കണ്ടെങ്കിലും സെനറ്റില്‍ ബില്‍ പാസാക്കിയെടുക്കുക റിപ്പബ്ലിക്കന്മാര്‍ക്ക് വന്‍ വെല്ലുവിളിയാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
