2026 നികുതി സീസണിന് മുന്നോടിയായി പ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ചു IRS

JANUARY 21, 2026, 8:41 PM

ഇന്റേർനൽ റവന്യു സർവീസ് (IRS) 2026 നികുതി ഫയലിംഗ് സീസണിന് മുൻപ്, പ്രധാന മാറ്റങ്ങളും നവീകരണങ്ങളും പ്രഖ്യാപിച്ചു. ഈ നടപടികൾ പൊതുജന സേവനം മെച്ചപ്പെടുത്താനും, നികുതി പാലനത്തിലെ കാര്യക്ഷമത വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

CEO ഫ്രാങ്ക് ബിസിന്യാനോ ഒരു ലേഖനത്തിലൂടെ 74,000 ജീവനക്കാരോട് പ്രധാന ലെഡർഷിപ്പ് മാറ്റങ്ങളും പുതിയ മുൻഗണനകളും വിശദീകരിച്ചു. കസ്റ്റമർ സർവീസ് മെച്ചപ്പെടുത്തൽ, സംഭരണ നടപടികൾ സുഗമമാക്കൽ, പ്രൈവസി സംരക്ഷണം എന്നിവയാണ് പുതിയ നീക്കങ്ങൾ. IRS പുതിയ ഓൺലൈൻ അക്കൗണ്ടുകൾ, ഡയറക്ട് ഡിപോസിറ്റ്, ഡിജിറ്റൽ ടൂൾസ് വ്യാപിപ്പിക്കുന്നു എന്നും പുതിയ നിയമപ്രാവശ്യങ്ങൾ, ഡെഡക്ഷനുകൾ, ക്രെഡിറ്റുകൾ എന്നിവ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ഫയൽ ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നു എന്നുമാണ് ലഭിക്കുന്ന വിവരം.

അതേസമയം 2026 ഫയലിംഗ് സീസൺ ജനുവരി 26, 2026 മുതൽ ആരംഭിക്കും. ഏകദേശം 164 മില്യൺ വ്യക്തിഗത റിട്ടേൺസ് ആണ് പ്രതീക്ഷിക്കുന്നത്. ശരാശരി റീഫണ്ട് $3,167 കഴിഞ്ഞ വർഷത്തേതുപോലെ തന്നെ പ്രതീക്ഷിക്കുന്നു.

vachakam
vachakam
vachakam

നിയമ പരിഷ്കാരങ്ങൾ നോക്കാം 

  1. ചില തൊഴിലാളികൾക്ക് നികുതിയിൽ ഇളവ്.
  2. മുതിർന്നവർക്കുള്ള പ്രത്യേക ഡെഡക്ഷനുകൾ.
  3. പൂർണ്ണ ബോണസ് ഡെപ്രിസിയേഷൻ.
  4. യോഗ്യമായ കാർ വായ്പകളിലെ പലിശയുടെ ഡെഡക്ഷൻ.
  5. ക്രിപ്‌റ്റോ, പെയ്മെന്റ് ആപ്പ് വരുമാനങ്ങൾ സംബന്ധിച്ച പുതിയ ഫോമുകൾ (Form 1099-K).

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam