ന്യൂയോര്‍ക്ക്: മെക്സിക്കോയിലെ ഇസ്രായേല്‍ അംബാസഡര്‍ ഐനാറ്റ് ക്രാന്‍സ് നൈഗറിനെ വധിക്കാന്‍ ഇറാന്‍ പദ്ധതിയിട്ടെന്ന വെളിപ്പെടുത്തലുമായി അമേരിക്കന്‍ ഉദ്യോഗസ്ഥന്‍. 2024 അവസാനത്തോടെയാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡിലെ ഉന്നതരായ ഖുദ്സ് ഫോഴ്സ് ഗുഢാലോചനക്ക് തുടക്കമിട്ടതെന്നും ഈ വര്‍ഷം അത് തടഞ്ഞെന്നുമാണ് യു.എസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍.
എന്നാല്‍ ആ ശ്രമം മെക്സിക്കന്‍ സുരക്ഷാ വിഭാഗം പരാജയപ്പെടുത്തിയതായും ഉദ്യോഗസ്ഥന്‍ ആക്സിയോസിനോട് വ്യക്തമാക്കി. ലാറ്റിനമേരിക്കയില്‍ ഉടനീളമുള്ള ഇറാനിയന്‍ ഏജന്റുമാരെ റിക്രൂട്ട് ചെയ്യുന്നതിനായി വെനിസ്വേലയിലെ ഇറാനിയന്‍ എംബസിയില്‍ വര്‍ഷങ്ങളോളം ചെലവഴിച്ച ഐആര്‍ജിസിയുടെ യൂണിറ്റില്‍ നിന്നുള്ള ഒരു പ്രവര്‍ത്തകനാണ് ഇതിന് നേതൃത്വം നല്‍കിയതെന്നും ആക്സിയോസ് റിപ്പോര്‍ട്ട് ചെയ്തു.
ആ ഗൂഢാലോചന പരാജയപ്പെടുത്തിയെന്നും നിലവില്‍ ഭീഷണി ഉയര്‍ത്തുന്നില്ലെന്നും യു.എസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
