തീരുവ 18 ശതമാനം: ഇന്ത്യ-യുഎസ് വ്യാപാരക്കര്‍ ധാരണയായി

FEBRUARY 2, 2026, 5:10 PM

വാഷിങ്ടന്‍: ഇന്ത്യയും യുഎസും തമ്മില്‍ വ്യാപാരക്കരാറിനു ധാരണയായതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ട്രംപുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഇതോടെയാണ് കരാറില്‍ ധാരണയായത്. 

വ്യാപാരക്കരാര്‍ ധാരണയായതോടെ യുഎസ് ഇന്ത്യയ്ക്കു മേല്‍ ചുമത്തിയിരുന്ന തീരുവ 25 ശതമാനത്തില്‍ നിന്നും 18 ശതമാനമായി കുറയും. ഇതിന് പുറമെ ഇന്ത്യയ്ക്കുമേല്‍ ചുമത്തിയ 25 ശതമാനം പിഴത്തീരുവ എടുത്തുമാറ്റാനും ധാരണയായി. പകരം റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്താന്‍ സമ്മതിച്ചതായുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നണ്ട്. ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള വ്യാപാരക്കരാര്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് യുഎസുമായുള്ള കരാര്‍ ധാരണയില്‍ എത്തിയത് എന്നത് ശ്രദ്ധേയമാണ്.

പ്രധാനമന്ത്രി മോദിയുമായുള്ള സൗഹൃദവും അദ്ദേഹത്തോടുള്ള ബഹുമാനവും കണക്കിലെടുത്ത്, അദ്ദേഹത്തിന്റെ അഭ്യര്‍ഥന മാനിച്ച്, ഉടന്‍ പ്രാബല്യത്തില്‍ വരുന്ന തരത്തില്‍, യുഎസും ഇന്ത്യയും തമ്മിലുള്ള വ്യാപാര കരാറിന്  സമ്മതിച്ചക്കുകയായിരുന്നു. അതിലൂടെ യുഎസ് കുറഞ്ഞ താരിഫ് ഈടാക്കും. അത് 25 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറയ്ക്കുമെന്നും ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലെ കുറിപ്പിലൂടെ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam