വാഷിംഗ്ടണ്‍: ഇന്ത്യയ്ക്ക് മേല്‍ 20% മുതല്‍ 25% വരെ താരിഫ് നിരക്ക് ഏര്‍പ്പെടുത്തിയേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചിപ്പിച്ചു. ഇന്ത്യയുടെ താരിഫ് നിരക്ക് സംബന്ധിച്ച് ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഓഗസ്റ്റ് 1 ന് മുന്‍പ് വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഇരു രാജ്യങ്ങളും ശ്രമിക്കുന്നതിനിടെയാണ് ട്രംപിന്റെ അഭിപ്രായപ്രകടനം.
20-25% താരിഫ് നിരക്ക് ഇന്ത്യയ്ക്ക് മേല്‍ ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 'എനിക്ക് അങ്ങനെ തോന്നുന്നു' എന്നായിരുന്നു ട്രംപിന്റെ മറുപടി. ഇന്ത്യ ഒരു 'നല്ല സുഹൃത്ത്' ആണെന്ന് യുഎസ് പ്രസിഡന്റ് പറഞ്ഞു. എന്നിരുന്നാലും, 'മറ്റേതൊരു രാജ്യത്തേക്കാളും' ഇന്ത്യ യുഎസിന് മേല്‍ കൂടുതല്‍ താരിഫ് ചുമത്തുന്നുണ്ടെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
'ഇന്ത്യ ഒരു നല്ല സുഹൃത്താണ്. പക്ഷേ ഇന്ത്യ മറ്റേതൊരു രാജ്യത്തേക്കാളും കൂടുതല്‍ താരിഫ് ഈടാക്കിയിട്ടുണ്ട്... നിങ്ങള്‍ക്ക് അങ്ങനെ ചെയ്യാന്‍ കഴിയില്ല,' അഞ്ച് ദിവസത്തെ സ്‌കോട്ട്‌ലന്‍ഡ് സന്ദര്‍ശനം കഴിഞ്ഞ് യുഎസിലേക്ക് മടങ്ങുമ്പോള്‍ എയര്‍ഫോഴ്‌സ് വണ്ണില്‍ വെച്ച് ട്രംപ് പറഞ്ഞു.
ഓഗസ്റ്റ് 1 അടുക്കവെ ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ തുടര്‍ച്ചയായി ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. അമേരിക്കയുമായി ഒരു വ്യാപാര കരാര്‍ ഉറപ്പാക്കാന്‍ ഇന്ത്യ കഠിന പ്രയത്‌നം ചെയ്യുന്നുണ്ട്. എന്നിരുന്നാലും, ഇന്ത്യയുമായുള്ള ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയമെടുക്കുമെന്ന് യുഎസ് വ്യാപാര പ്രതിനിധി ജാമിസണ്‍ ഗ്രീര്‍ തിങ്കളാഴ്ച പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്