ഷിക്കാഗോ: പ്രതീക്ഷയുടെ പൂക്കളങ്ങൾ തീർക്കാൻ ഓണം വരവായി. പൂവിലും തളിരിലും മാത്രമല്ല മനസ്സുകളിലും വസന്തം വിടർത്തിക്കൊണ്ടാണ് ഈ പൊന്നോണം പ്രവാസികളിലേക്ക് വിരുന്നു വരുന്നത്. നോർത്ത് അമേരിക്കയിലെ പ്രവാസി സംഘടനകളിൽ പതിറ്റാണ്ടുകളുടെ പാരമ്പര്യത്തിന്റെ ഗരിമ പേറുന്ന ഇല്ലിനോയി മലയാളി അസോസിയേഷൻ സെപ്തംബർ 5 വെള്ളിയാഴ്ച വൈകുന്നേരം ആറുമണി മുതൽ ഡെസ്‌പ്ലെയിൻസിലെ ക്‌നാനായ സെന്ററിൽ (1800 E Oakton St, Des Plaines, IL 60018) ഓണാഘോഷം സംഘടിപ്പിക്കുന്നു.
ശോഭാ നായരുടെയും ആനീസ് സണ്ണിയുടെയും നേതൃത്വത്തിൽ ആകർഷകങ്ങളായ കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ടെന്നും ഈ ഓണാഘോഷങ്ങളിൽ ഉടനീളം പങ്കെടുത്ത് ഈ പരിപാടിയെ വിജയിപ്പിക്കണമെന്ന് ഷിക്കാഗോയിലെ നല്ലവരായ മലയാളി സമൂഹത്തോട് അഭ്യർത്ഥിക്കുന്നതായും പ്രസിഡന്റ് ജോയ് പീറ്റേഴ്‌സ് ഇണ്ടിക്കുഴി, സെക്രട്ടറി പ്രജിൽ അലക്‌സാണ്ടർ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സ്റ്റീഫൻ ചൊള്ളമ്പേൽ, ഷാനി എബ്രഹാം, ലിൻസ് താന്നിച്ചുവട്ടിൽ, ജോസി കുരിശിങ്കൽ, ജോർജ് മാത്യു എന്നിവർ അറിയിച്ചു.
സംഘടനയുടെ മുൻ പ്രസിഡന്റായിരുന്ന സാം ജോർജ് ആണ് ഇത്തവണത്തെ ഓണാഘോഷങ്ങളുടെ കോർഡിനേറ്റർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ചരിത്രം കുറിച്ച് ആർട്ടെമിസ് ദൗത്യം; ചന്ദ്രനിലെത്തി നാസയുടെ യാത്രികർ; ഭൂമിയിൽ നിന്നുള്ള ദൂരത്തിൽ
ഇറാന്റെ എണ്ണക്കണ്ണായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാനുള്ള അമേരിക്കൻ കരസേനാ നീക്കത്തിന്റെ പ്ലാൻ പുറത്ത്
ഇറാനിൽ മിസൈൽ വർഷം; 25 പേർ കൊല്ലപ്പെട്ടു; ട്രംപിന്റെ അന്ത്യശാസനം ഇന്ന് അവസാനിക്കും
ലോകം കാത്തിരുന്ന ശുഭവാർത്ത; ഇറാൻ - അമേരിക്ക യുദ്ധത്തിൽ 45 ദിവസത്തെ വെടിനിർത്തലിന്