വാഷിംഗ്ടണ്‍: വൈറ്റ് ഹൗസില്‍ എത്തിയ സിറിയയുടെ ഇടക്കാല പ്രസിഡന്റ് അഹ്മദ് അശ്ശറായോട് ഡൊണാള്‍ഡ് ട്രംപ് ചോദിച്ച ചോദ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. സിറിയന്‍ പ്രസിഡന്റിന് എത്ര ഭാര്യമാരുണ്ടെന്നായിരുന്നു ട്രംപ് തമാശ രൂപേണ ചോദിച്ചത്. അഹ്മദ് അശ്ശറായ്ക്ക് പെര്‍ഫ്യൂമും സമ്മാനിച്ചതിന് പിന്നാലെയായിരുന്നു ട്രംപിന്റെ ചോദ്യം.
ഇതിന് ഏറ്റവും മികച്ച സുഗന്ധമാണെന്നും, ഒരെണ്ണം നിങ്ങള്‍ക്കും മറ്റൊന്ന് നിങ്ങളുടെ ഭാര്യക്കുള്ളതാണെന്നും പറഞ്ഞ ട്രംപ് എത്ര ഭാര്യമാര്‍ അശ്ശറായ്ക്കുണ്ടെന്നും ചോദിക്കുകയായിരുന്നു. തനിക്ക് ഒരു ഭാര്യയെ ഉള്ളുവെന്നായിരുന്നു അഹ്മദ് അശ്ശറാരുടെ മറുപടി.
1946 ല്‍ ഫ്രാന്‍സില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷം ഒരു സിറിയന്‍ നേതാവ് വൈറ്റ് ഹൗസിലെത്തുന്നത് ഇത് ആദ്യമായാണ്. സിറിയയ്ക്കെതിരായ ഉപരോധങ്ങള്‍ യുഎസ് 180 ദിവസത്തേക്ക് കൂടി നീട്ടിയ സാഹചര്യത്തിലായിരുന്നു സന്ദര്‍ശനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
