ന്യൂയോർക്ക്: ട്രംപിന്റെ റഷ്യൻ-ഉക്രേനിയൻ യുദ്ധത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെ ഹിലാരി ക്ലിന്റൺ പ്രശംസിച്ചു. ഉക്രെയ്‌ന് യുദ്ധത്തിൽ വിജയിക്കാൻ കഴിയുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ നിലപാടിനെ സ്വാഗതം ചെയ്യുന്നതായി ക്ലിന്റൺ പറഞ്ഞു.
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് ശക്തിയോട് മാത്രമേ പ്രതികരിക്കൂ എന്നും ട്രംപ് അത് തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ടെന്നും ക്ലിന്റൺ വ്യക്തമാക്കി. മുൻപ് യുദ്ധം 24 മണിക്കൂറിനുള്ളിൽ അവസാനിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു,
എന്നാൽ അതിനെക്കുറിച്ച് ചോദിച്ചപ്പോൾ താൻ തമാശയായി പറഞ്ഞതാണെന്ന് പിന്നീട് അദ്ദേഹം പ്രതികരിച്ചു. ക്ലിന്റന്റെ അഭിപ്രായത്തിൽ, ട്രംപ് റഷ്യൻഉക്രേനിയൻ യുദ്ധം അവസാനിപ്പിച്ചാൽ അദ്ദേഹത്തെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യുമെന്നും അവർ വ്യക്തമാക്കി.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
