ഹൂസ്റ്റൺ ക്‌നാനായ ഇടവകയുടെ പാസ്റ്ററൽ സെന്ററിനു ശിലാസ്ഥാപനം

MAY 20, 2025, 2:30 PM

ഹ്യൂസ്റ്റൺ: സെന്റ് മേരീസ് ക്‌നാനായ കാത്തോലിക്കാ ഫൊറോനാ ദൈവാലത്തോടനുബന്ധിച്ച് പുതിയതായി നിർമ്മിക്കാനുദ്ദേശിക്കുന്ന അജപാലന മന്ദിരത്തിന്റെ ശിലാസ്ഥാപന കർമ്മം മെയ് 18  ഞായറാഴ്ച നടത്തപ്പെട്ടു. കോട്ടയം അതിരൂപതയുടെ മെത്രാപ്പോലീത്താ അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവാണ് ശിലാസ്ഥാപനകർമ്മം നിർവഹിച്ചത്.

അന്നു വൈകുന്നേരം ആറു മണിക്ക് നടന്ന ആഘോഷമായ ദിവ്യബലിക്ക് അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് മുഖ്യകാർമികത്വം വഹിച്ചു. വികാരി റവ. ഫാ, ഏബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി റവ. ഫാ. ജോഷി വലിയവീട്ടിൽ എന്നിവർ സഹകാർമ്മികരായിരുന്നു. ഏറെ സന്തോഷത്തോടു കൂടിയാണ് ഈ വിശുദ്ധ ബലി അർപ്പിക്കുന്നതെന്ന് പിതാവ് ആമുഖമായി പറഞ്ഞു. 

സഭയോടൊത്തു വളരുവാനും സഭയുടെ പ്രവർത്തനങ്ങളിൽ സജീവമാകുവാനും വേദപാഠ പഠനം ഇടവകയ്ക്ക് അനിവാര്യമാണെന്ന് അഭിവന്ദ്യ പിതാവ് ഓർമിപ്പിച്ചു. വലിയൊരു പണ്ഡിതനായിരുന്ന സാവൂൾ തന്റെ വഴിയാണ് ശരിയെന്ന മനോഭാവത്തിൽ സഭയെ പീഢിപ്പിക്കുവാൻ ഡമാസ്‌കസിലേക്കു പുറപ്പെട്ടത്. എന്നാൽ  യേശുവിനെ നാഥനും രക്ഷകനും ആയി സ്വീകരിപ്പോൾ സഭയുടെ ഏറ്റവും വലിയ പ്രേഷിതനായി അദ്ദേഹം മാറിയതു പോലെ നാമോരോരുത്തരും ഈശോയുടെ സാക്ഷികളായി മാറണമെന്നും, തീക്ഷണതയും പാണ്ഡിത്യവും, ദൈവഹിതം മനസിലാക്കി ജീവിക്കുവാൻ പ്രയോജനപ്പെടുത്തണമെന്നും അഭിവന്ദ്യ പിതാവ് അനുസ്മരിപ്പിച്ചു.

vachakam
vachakam
vachakam

ദിവ്യബലിക്ക് ശേഷം അഭിവന്ദ്യ പിതാവിനോടും വൈദികരോടുമൊപ്പം ഇടവകാംഗങ്ങൾ പ്രദിക്ഷിണമായി ശിലാസ്ഥാപനകർമത്തിനുള്ള സ്ഥലത്തേക്കു പോയി. തുടർന്ന് പിതാവ് ശില ആശിർവദിച്ച് വൈദികർക്കു കൈമാറി. കൈക്കാരന്മാരായ ഷാജുമോൻ മുകളേൽ, ബാബു പറയംകാലയിൽ, ജോപ്പൻ പൂവപ്പാടത്ത്, ഡി.ആർ.ഇ. ജോൺസൻ വട്ടമറ്റം എന്നിവർ ചേർന്ന് ശില സ്ഥാപിച്ചു. തുടർന്ന് തിരുബാലസഘ്യം, മിഷൻലീഗ്, യൂത്ത് മിനിസ്ട്രി, വുമൺ മിനിസ്ടറി, മെൻ മിനിസ്ടറി, സീനിയേഴ്‌സ്, എന്നിവയിലെ അംഗങ്ങൾ ഉൾപ്പെടെ ഏവരും സ്വന്തം പേരുകൾ എഴുതിയ കല്ലുകൾ, പിതാവ് ആശീർവദിച്ചു സ്ഥാപിച്ച കല്ലിനോടു ചേർത്തുവച്ചു. സീനിയേഴ്‌സ് മിനിസ്ടറി, വുമൺ മിനിസ്ടറി എന്നിവരുടെ നേതൃത്വത്തിൽ പാചകം ചെയ്ത പിടിയും കോഴിയും സ്‌നേഹവിരുന്നായി ഏവരും ആസ്വദിച്ചു.


കുട്ടികളുടെയും യുവജനങ്ങളുടെയും മതബോധന പരിശീലനം, ഇടവകയിലെ വിവിധ ഭക്തസംഘടനകളുടെയും മിനിസ്റ്ററികളുടെയും പ്രവർത്തനം, പ്രാർത്ഥനാ ഗ്രൂപ്പുകൾ, ധ്യാനം, യുവജന പരിപാടികൾ, ഫൊറോനാതല അജപാലന പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്കുവേണ്ടിയാണ് ഇടവകയുടെ ഈ  അജപാലനകേന്ദ്രം നിർമ്മിക്കുന്നത്. 

vachakam
vachakam
vachakam

ഇടവകാംഗങ്ങളുടെ ചിരകാല അഭിലാഷമായ ഈ  പുതിയ ഈ സംരംഭത്തിന് ഇടവകാംഗങ്ങളുടെ സജീവ സാന്നിധ്യവും ഉണ്ടായിരുന്നു.  ഭക്തിസാന്ദ്രമായ  ഗാനങ്ങളാൽ ചടങ്ങുകൾ   മനോഹരമാക്കിയ ഗായക സംഘവും, അൾത്താര ശുശ്രുഷികളും ഈ തിരുക്കർമങ്ങൾക്കു മാറ്റുകൂട്ടി.


ഈ  മനോഹര ചടങ്ങുകൾക്ക് പാരിഷ് എക് സിക്യൂട്ടീവ് അംഗങ്ങളായ ജയിച്ചൻ തയ്യിൽ പുത്തൻപുരയിൽ, ഷാജുമോൻ മുകളേൽ, ബാബു പറയംകാലയിൽ , ജോപ്പൻ പൂവപ്പാടത്ത്, സിസ്റ്റർ റെജി എസ്.ജെ.സി, ജോസ് പുളിയ്ക്കത്തൊട്ടിയിൽ, ടോം വിരിപ്പൻ, ബിബി തെക്കനാട്ട്, പാരിഷ് കൗൺസിൽ അംഗങ്ങൾ, വിവിധ മിനിസ്റ്റിറികൾ തുടങ്ങിയവർ നേതൃത്വം നൽകി.

vachakam
vachakam
vachakam

ഈ മംഗളകർമ്മം  എല്ലാവരുടെയും സജീവ സാന്നിദ്ധ്യത്താലും സഹകരണത്താലും വൻ വിജയമാക്കിയതിന് വികാരി റവ. ഫാ. ഏബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി റവ. ഫാ. ജോഷി വലിയവീട്ടിൽ എന്നിവർ നന്ദി പ്രകാശിപ്പിച്ചു.



വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam