ബാക്കപ്പ് ക്യാമറയിലെ തകരാർ; ഒരു ദശലക്ഷത്തിലധികം വാഹനങ്ങൾ തിരിച്ചുവിളിച്ച് ഫോർഡ്

MAY 28, 2025, 10:47 PM

ന്യൂയോർക്ക്∙ ബാക്കപ്പ് ക്യാമറയിലെ തകരാർ കാരണം ഒരു ദശലക്ഷത്തിലധികം വാഹനങ്ങൾ തിരിച്ചുവിളിച്ച് പ്രമുഖ വാഹന നിർമാതാക്കളായ ഫോർഡ്.

സെന്റർ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനിലും റിയർവ്യൂ ക്യാമറ സിസ്റ്റങ്ങളിലുമുള്ള പ്രശ്‌നം കാരണമാണ്  വാഹനങ്ങൾ തിരിച്ചുവിളിക്കുന്നത്. ക്യാമറയിലെ പ്രശ്നം  വാഹനത്തിന് പിന്നിലെ കാഴ്ചയെ തടസ്സപ്പെടുത്തുകയും അപകടങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും.

2021-2024 കാലയളവിലെ ബ്രോങ്കോ, എഫ്-150, 2021-2024 എഡ്ജ്, 2023-2024 എസ്കേപ്പ്, എഫ്-250, എഫ്-350, എഫ്-450, എഫ്-550, എഫ്-600, 2022-2024 എക്സ്പെഡിഷൻ, 2022-2025 ട്രാൻസിറ്റ്, 2021-2023 മാക്-ഇ, 2024 റേഞ്ചർ, മുസ്താങ്, 2021-2023 ലിങ്കൺ നോട്ടിലസ്, 2022-2024 നാവിഗേറ്റർ, 2023-2024 കോർസെയർ എന്നീ മോഡലുകളാണ് നിലവിൽ തിരിച്ചുവിളിച്ചിരിക്കുന്നത്.

vachakam
vachakam
vachakam

വാഹന ഉടമകൾക്ക് അറിയിപ്പ് ജൂൺ 16മുതൽ മെയിൽ വഴി ലഭിക്കും. ഉടമകൾക്ക് കൂടുതൽ വിവരങ്ങൾക്കായി 1-866-436-7332 എന്ന നമ്പറിൽ ഫോർഡ് കസ്റ്റമർ സർവീസുമായി ബന്ധപ്പെടാവുന്നതാണ്.

നാഷനൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ വെഹിക്കിൾ സേഫ്റ്റി ഹോട്ട്‌ലൈനിൽ 888-327-4236 എന്ന നമ്പറിലും ബന്ധപ്പെടാം. കൂടാതെ സൗജന്യ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിനായി നിങ്ങളുടെ വാഹനം അംഗീകൃത ഡീലർഷിപ്പിൽ എത്തിക്കാവുന്നതാണ്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam