ഫോമാ കേരള കൺവൻഷൻ കിക്ക് ഓഫ് വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ഹൂസ്റ്റണിൽ

AUGUST 7, 2025, 1:07 PM

ഹൂസ്റ്റൺ: അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ ഫെഡറേഷനായ ഫോമായുടെ പുതുമകൾ നിറഞ്ഞകേരള കൺവൻഷന്റെ കിക്ക് ഓഫ് ഓഗസ്റ്റ് 8-ാം തീയതി വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് നടക്കുമെന്ന് പ്രസിഡന്റ് ബേബി മണക്കുന്നേൽ അറിയിച്ചു. ഹൂസ്റ്റണിലെ മിസോറി സിറ്റിയിലുള്ള അപ്‌ന ബസാർ റസ്റ്റോറന്റ് ഓഡിറ്റോറിയത്തിലാണ് കേരള കൺവൻഷൻ കിക്ക് ഓഫ് പരിപാടികൾ നടക്കുക.

ഫോമാ നാഷണൽ എക്‌സിക്യൂട്ടീവ് അംഗങ്ങൾ, നാഷണൽ കമ്മിറ്റി അംഗങ്ങൾ, 2026ലെ ഒമ്പതാമത് ഇന്റർനാഷണൽ ഫാമിലി കൺവൻഷൻ ചെയർമാൻ മാത്യൂസ് മുണ്ടയ്ക്കൽ, ജനറൽ കൺവീനർ സുബിൻ കുമാരൻ,കേരള കൺവൻഷൻ ചെയർമാൻ പീറ്റർ കുളങ്ങര, റീജിയണൽ വൈസ് പ്രസിഡന്റ് ബിജുലോസൺ, സതേൺ റീജിയണൽ കമ്മിറ്റി ചെയർ രാജേഷ് മാത്യു, നാഷണൽ കമ്മിറ്റി അംഗങ്ങളായ രാജൻയോഹന്നാൻ, ജിജു കുളങ്ങര, മീഡിയ ചെയർ സൈമൺ വളാച്ചേരിൽ, ഫോമാ സ്ഥാപക പ്രസിഡന്റ് ശശിധരൻ നായർ, സതേൺ റീജിയണിലെ വിവിധ അംഗ സംഘടനകളുടെ പ്രസിഡന്റുമാർ, മറ്റ് ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ സംബന്ധിക്കും.

കേരള കൺവൻഷന് ഇതിനോടകം 15ലധികം സ്‌പോൺസർമാർ സന്നദ്ധത ഉറപ്പിച്ച് മുന്നോട്ട് വന്നിട്ടുണ്ടെന്ന് ബേബി മണക്കുന്നേൽ വ്യക്തമാക്കി. ആദ്യ രജിസ്‌ട്രേഷനും സ്‌പോൺസർഷിപ്പിന്റെ ചെക്കും പ്രസിഡന്റ് സ്വീകരിച്ചു കൊണ്ടാണ് കിക്ക് ഓഫ് ഉദ്ഘാടനം ചെയ്യപ്പെടുക. അമേരിക്കയിലെമ്പാടും നിന്നുള്ളഫോമാ കുടുംബാംഗങ്ങളുടെ കൂടുതൽ രജിസ്‌ട്രേഷനുകൾ ഓൺലൈൻ വഴി സ്വീകരിക്കുന്നതാണ്.

vachakam
vachakam
vachakam

ഫോമാ കേരള കൺവൻഷന്റെ ഗംഭീര വിജയത്തിനായി ഏവരും ഒരേമനസോടെ പ്രവർത്തിക്കണമെന്ന് പ്രസിഡന്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ പി. ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ അഭ്യർത്ഥിച്ചു.

കേരളത്തിന്റെ അക്ഷര നഗരിയായ കോട്ടയമാണ് ഇക്കുറി ഫോമാ കേരള കൺവൻഷന് ആത്ഥ്യമരുളുക. കുമരകത്തേക്കുള്ള പ്രവേശന കവാടമൊരുക്കുന്ന ഡൗൺടൗൺ ഡീലക്‌സ് ഹോട്ടലായ വിൻഡ്‌സർ കാസിലിൽ ആണ് 2026 ജനുവരി 9ാ-ം തീയതി ഫോമാകേരള കൺവൻഷന് തിരിതെളിയുക. വിവിധ സെമിനാറുകളും സെഷനുകളും ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും സമാപന സമ്മേളനവും അന്ന് നടക്കും.

മന്ത്രിമാർ ഉൾപ്പെടെയുള്ള രാഷ്ട്രീയസാമൂഹികസാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ കൺവൻഷനിൽ മഹനീയ സാന്നിധ്യമറിയിക്കും. കൺവൻഷന്റെ രണ്ടാം ദിവസമായ ജനുവരി 10ാം തീയതി ശനിയാഴ്ചവേമ്പനാട്ട് കായലിലൂടെയുള്ള ബോട്ട് ക്രൂയിസാണ്. ബിസിനസ് മീറ്റിനായി ഒരു ദിവസം നീക്കിവച്ചിട്ടുണ്ട്. വിരവധി പരിപാടികൾ കോർത്തിണക്കിയ കൺവൻഷന്റെ വിശദ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി. 

vachakam
vachakam
vachakam

എ.എസ് ശ്രീകുമാർ, ഫോമാ ന്യൂസ് ടീം

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam