ഷിക്കാഗോ: ഫോമാ സെൻട്രൽ റീജിയന്റെ നാഷണൽ ഫാമിലി കൺവെൻഷൻ ആൻഡ് കേരള കൺവെൻഷൻ കിക്കോഫ് സമ്മേളനം അതിഗംഭീരമായി നടത്തപ്പെട്ടു. നവംമ്പർ 2 ഞായറാഴ്ച വൈകിട്ട് 5.30ന് മോർട്ടൻ ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ട സമ്മേളനം എല്ലാത്തരത്തിലും ശ്രദ്ധേയമായി.
ദേശീയഗാനാലാപനത്തോടെ സമ്മേളനം ആരംഭിച്ചു. വിസ്മയ തോമസ്, സെറാഫിൻ, ബിനോയ് എന്നിവർ ദേശീയ ഗാനാലാപനം നടത്തി. സെക്രട്ടറി അച്ചൻകുഞ്ഞ് മാത്യു സ്വാഗതം ആശംസിച്ചു. സെൻട്രൽ റീജിയൻ വൈസ് പ്രസിഡന്റ് ജോൺസൻ കണ്ണൂക്കാടൻ അധ്യക്ഷപ്രസംഗം നടത്തി. തുടർന്ന് ഫോമാ നാഷണൽ പ്രസിഡന്റ് ബേബി മണക്കുന്നേൽ വിളക്ക് കൊളുത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു.
നാഷണൽ ജോയിന്റ് സെക്രട്ടറി പോൾ പി. ജോസ്, സെന്റ് മേരീസ് ചർച്ച് വികാരി ഫാ.സിജു മുടക്കോടിൽ, മുൻ പ്രസിഡന്റും ഇപ്പോൾ നാഷണൽ ബിസിനസ്സ് മീറ്റ് ചെയർമാനുമായ ബേബി ഊരാളിൽ, കേരള കൺവെൻഷൻ ചെയർമാൻ പീറ്റർ കുളങ്ങര, ഫോമാ ജുഡീഷ്യൽ ചെയർമാൻ ബെന്നി വാച്ചാച്ചിറ, ഫോമാ മുൻ ട്രഷറർ ബിജു തോണിക്കടവിൽ, എഡ്യൂക്കേഷൻ ആൻഡ് ലാംഗ്വേജ് കമ്മിറ്റി ചെയർമാൻ സാമവേൽ മത്തായി, നാഷണൽ കമ്മിറ്റി മെമ്പർ മോളമ്മ വർഗീസ്, ഡോ. മനു പിള്ള, ജോസ് മണക്കാട്ട് എന്നിവർ സംസാരിച്ചു. ഫോമാ ചെയ്യുന്ന നിരവധി പ്രവർത്തനങ്ങളെക്കുറിച്ച് ദേശീയ നേതാക്കൾ സംസാരിച്ചു. നടക്കാൻ പോകുന്ന നാഷണൽ കൺവെൻഷൻ വിജയിപ്പിക്കുന്നതിന് സെന്ററൽ റീജിയന്റെ എല്ലാ പിന്തുണയും ആർവിപി ജോൺസൻ കണ്ണൂക്കാടൻ വാഗ്ദാനം ചെയ്തു.
കേരളാ കൺവെൻഷൻ മൂന്നു ദിവസങ്ങളിലായി കുമരകത്തു വച്ച് നടക്കുമെന്ന് കേരളാ കൺവെൻഷൻ ചെയർമാൻ പീറ്റർ കുളങ്ങര അറിയിച്ചു. തുടർന്ന് സിഎംഎ പ്രസിഡന്റ് ജോസ് മണക്കാട്ട്, ഐഎംഎ പ്രസിഡന്റ് ജോയ് ഇണ്ടിക്കുഴി, ജിസിഎംഎ പ്രസിഡന്റ് ജിതേഷ് ചുങ്കത്ത്, മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷനുവേണ്ടി ബിനു കൈതക്കോട്ടിൽ, കേരള അസോസിയേഷനുവേണ്ടി ആന്റോ കവലകൾ, കേരളൈറ്റ് അമേരിക്കൻ അസോസിയേഷനുവേണ്ടി ഡോ. ജീൻ പുത്തൻപുരക്കൽ എന്നിവർ ആശംസകൾ അറിയിച്ചു കൊണ്ട് സംസാരിച്ചു.
തുടർന്ന് നാഷണൽ കൺവെൻഷൻ കിക്കോഫ് സ്‌പോൺസർഷിപ്പ് പീറ്റർ & സാലി കുളങ്ങരയിൽ നിന്നും ബേബി മണക്കന്നേൽ ഏറ്റു വാങ്ങിക്കൊണ്ടു ഉദ്ഘാടനം ചെയ്തു. അന്നേ ദിവസം തന്നെ 35-ാളം ഫാമിലികൾ നാഷണൽ കൺവെൻഷനുള്ള രജിസ്‌ട്രേഷൻ പൂർത്തിയാക്കി.
കേരള കൺവെൻഷനുവേണ്ടി ചെയർമാൻ പീറ്റർ കുളങ്ങര ജോൺ ആൻഡ് ലിറ്റി പാട്ടപ്പതി, സജി ആൻഡ് ബിനു എടക്കര, സാബു ആൻഡ് ജിജി കട്ടപ്പുറം, നോയൽ മാത്യു മയാമി, മുക്കൂട്ട് മോണുമെന്റ്‌സ്, സിറിൽ കട്ടപ്പുറം, ബിജു ആൻഡ് ജിഷ പൂത്തുറയിൽ, ജോയ് ആൻഡ് മോളമ്മ നേടിയകലയിൽ, മനീബ് ചിറ്റിലക്കാട്ടിൽ, ബിനു ആൻഡ് ടോസ്മി കൈതക്കത്തൊട്ടിയിൽ, മുത്തു കലിടുക്കയിൽ, ബിജു ആൻഡ് വിനീത പെരികളം, സെന്റ് മേരീസ് പെട്രോളിയം, ജോൺസൻ വാഴപ്പള്ളി, ജോപ്പായി ആൻഡ് ജൂലി പത്തേട്ട്, എലൈറ്റ് ഗെയിമിംഗ്, ജോൺസൺ കണ്ണൂക്കാടൻ, ബാബു മാത്യു, ജോസി കുരിശിങ്കൽ എന്നിവരിൽ നിന്ന് സ്‌പോൺസർഷിപ്പ് ഏറ്റുവാങ്ങി.
തുടർന്ന് പ്‌ളാഖുകൾ നൽകി സ്‌പോൺസർമാരെ ആദരിച്ചു. ആന്റോ കവലക്കൽ ഇതിന് നേതൃത്വം നൽകി. തുടർന്ന് നടന്ന കലാസന്ധ്യയ്ക്ക് ഡോ. റോസ് വടകര, ഡോ. സിബിൾ ഫിലിപ്പ് എന്നിവർ അവതാരകരായിരുന്നു.
സിനിൽ ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള ബോളിവുഡ് ഫ്യൂഷൻ മെഡ്‌ലി സെറാഫിന് ബിനോയിയുടെ സോളോ ഡാൻസ്, നൈനീത പ്രവീണിന്റെ ഗർബ എക്‌സ്ട്രാവഗൻസ, ദോ സന്തോഷ് ആൻഡ് റോസ്മിയുടെ ഡ്യൂട്ട സോങ്, തേജോലക്ഷ്മി ആചാരിയുടെ സോളോ ഡാൻസ്, ജെയ്ഡൻ ആൻഡ് ജോർദാന്റെ ഡാൻസ് രംഗീല ടീമിന്റെ നൃത്തം, മണവാളൻ ഗ്രൂപ്പ് ഡാൻസ്, രാജു ആൻഡ് ബിനുമോൾ ഡ്യൂട്ട, ശാന്തി ജെയ്‌സൺ സോളോ ടോം & ജിനു, ലിന്റ ആൻഡ് ജോല്ലിസ് കപ്പിൾ ഡാൻസ് എന്നിവ കലാസന്ധ്യക്ക് മിഴിവ് പകർന്നു.
തുടർന്ന് ആന്റോ കവലക്കലിന്റെ കൃതജ്ഞതയോടെ സമ്മേളനം അവസാനിച്ചു.
ബിജു മുണ്ടക്കൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
