ഫൊക്കാന മുൻ പ്രസിഡന്റ് ഡോ. പാർത്ഥസാരഥി പിള്ളൈയുടെ സഹധർമ്മിണി ആൻ പിള്ളൈയുടെ  നിര്യാണത്തിൽ ഫൊക്കാനയുടെ കണ്ണീർ പൂക്കൾ

JUNE 24, 2026, 1:14 PM

ന്യൂ ഫൊക്കാന മുൻ പ്രസിഡന്റ് ഡോ. പാർത്ഥസാരഥി പിള്ളൈയുടെ സഹധർമ്മിണിയും അമേരിക്കൻ ഇന്ത്യക്കാരുടെ സാമുഖ്യ സാംസ്‌കാരിക മേഘലയിൽ നിറസാനിധ്യവുമായിരുന്ന ആൻ പിള്ളൈ നിര്യാതയായി. ആൻ പിള്ളൈയുടെ നിര്യാണത്തിൽ ഫൊക്കാനയുടെ ആദരാഞ്ജലികൾ.

മറ്റുള്ളവരെ സഹായിക്കുന്നതിലും നിരവധി സംഘടനകളിൽ നേതൃത്വം നൽകിയും സാമൂഹിക പ്രവർത്തനം നടത്തിയ ആൻ പിള്ളൈ KAGW, FOKANA, FIA, NCAIA and NFIA തുടങ്ങിയ സംഘടനകളിൽ സജീവ സാനിദ്യമായിരുന്നു

. ആൻ പിള്ളൈ നേതൃത്വ പാടവത്തിന്റെ ഭലമായും കൂടെയാണ് ഇന്ത്യ ഗവൺമെന്റ് മായി സഹകരിച്ചു U.S. ഗവൺമെന്റ് CGFNS ഇന്ത്യയിൽ ആരംഭിക്കുന്നത്. ഈ ചരിത്ര തീരുമാനമാണ് ഇന്ത്യൻ നഴ്‌സുമാർക്ക് വളരെ അധികം ചാൻസുകൾ അമേരിക്കയിൽ ലഭിക്കുകയും ഇന്ത്യൻ സമൂഹത്തിന് അമേരിക്കയിൽ നിരവധി ജോലികൾ  ലഭിക്കുവാനും ഇടയായി.  

vachakam
vachakam
vachakam

സമൂഹത്തിൽ നിരവധി സ്ത്രികൾക്ക് മാതൃകകാട്ടിയ സാമുഖ്യ പ്രവർത്തനത്തോടൊപ്പം നല്ല ഒരു അമ്മയായും അമ്മുമ്മയായും തിളങ്ങിയ ആൻ പിള്ളൈ, ഫൊക്കാന മുൻ പ്രസിഡന്റ് ഡോ. പാർത്ഥസാരഥി പിള്ളൈയുടെ എല്ലാ പ്രവർത്തങ്ങനൾക്കും താങ്ങായും തണലായും കൂടെനിന്ന വ്യക്തിത്വമാണ്.


മക്കൾ: അജയ് പിള്ളൈ, വിജയ് പിള്ളൈ.

vachakam
vachakam
vachakam

മരുമക്കൾ: സവീത പിള്ളൈ, സീമ പിള്ളൈ.

കൊച്ചുമക്കൾ: അർജ്ജുൻ പിള്ളൈ, വികാസ് പിള്ളൈ.

ആൻ പിള്ളൈയുടെ നിര്യാണത്തിൽ ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി ആദരാഞ്ജലികൾ  രേഖപ്പെടുത്തി.

vachakam
vachakam
vachakam

ഫൊക്കാന കുടുബത്തിൽ ഉണ്ടായ ഈ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി  ഫൊക്കാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയും നാഷണൽ കമ്മിറ്റിയും ട്രസ്റ്റീ ബോർഡും, സംയുക്തമായി  അറിയിച്ചു.

ശ്രീകുമാർ ഉണ്ണിത്താൻ


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam