അമേരിക്കൻ പൗരത്വമുണ്ടായിട്ടും അഞ്ചുവയസ്സുകാരി ജെനസിസ് എസ്റ്റർ ഗുട്ടറസ് കാസ്റ്റെല്ലാനോസിനെ മാതാവിനോടൊപ്പം ഹോണ്ടുറാസിലേക്ക് നാടുകടത്തി. ഡൊണാൾഡ് ട്രംപ് ഭരണകൂടം നടപ്പിലാക്കുന്ന കർശനമായ കുടിയേറ്റ വിരുദ്ധ നടപടികളുടെ ഭാഗമായാണ് ഈ നടപടി.
ടെക്‌സസിലെ ഓസ്റ്റിനിൽ ജനിച്ചു വളർന്ന ജെനസിസിനെയും അമ്മ കാരെൻ ഗുട്ടറസിനെയും ജനുവരി 11നാണ് ഉദ്യോഗസ്ഥർ പിടികൂടിയത്. അമ്മയ്‌ക്കെതിരെയുള്ള പഴയ നാടുകടത്തൽ ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
കുട്ടി അമേരിക്കൻ പൗരയാണെന്ന വാദം അധികൃതർ ചെവിക്കൊണ്ടില്ല. അഭിഭാഷകനെയോ കോടതിയെയോ സമീപിക്കാൻ അനുവദിക്കാതെ രഹസ്യമായി ഹോട്ടലിൽ പാർപ്പിച്ച ശേഷമാണ് ഇവരെ നാടുകടത്തിയത്.
നിലവിൽ ഹോണ്ടുറാസിലുള്ള ജെനസിസിന് അവിടുത്തെ ഭാഷയോ സാഹചര്യങ്ങളോ അറിയില്ല. മകളുടെ ഭാവി കണക്കിലെടുത്ത് അവളെ തിരികെ അമേരിക്കയിലുള്ള ബന്ധുക്കളുടെ അടുത്തേക്ക് അയക്കാൻ അമ്മ തീരുമാനിച്ചിരിക്കുകയാണ്.
അമേരിക്കയിൽ ജനിക്കുന്നവർക്ക് പൗരത്വം നൽകുന്ന നിയമം നിർത്തലാക്കാൻ ട്രംപ് ശ്രമിക്കുന്നതിനിടെയാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത്. ഏദേശം 53 ലക്ഷം യുഎസ് പൗരത്വമുള്ള കുട്ടികൾ ഇത്തരം ഭീഷണി നേരിടുന്നുണ്ടെന്നാണ് കണക്കുകൾ.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
