അതിശൈത്യം; തന്റെ ആവശ്യപ്രകാരം ഉക്രെയ്നില്‍ ഒരാഴ്ച വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ പുടിന്‍ സമ്മതിച്ചെന്ന് ട്രംപ്

JANUARY 29, 2026, 6:20 PM

വാഷിംഗ്ടണ്‍: അതിശൈത്യത്തെ തുടര്‍ന്ന് ഉക്രെയ്നില്‍ ഒരാഴ്ച വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ സമ്മതിച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അതിശൈത്യം കണക്കിലെടുത്ത് ഉക്രെയ്നില്‍ ഒരാഴ്ച ആക്രമണം നടത്തരുതെന്ന് പ്രസിഡന്റ് പുടിനോട് വ്യക്തിപരമായി ആവശ്യപ്പെട്ടെന്നും അദ്ദേഹം ആ നിര്‍ദേശം അംഗീകരിച്ചെന്നുമാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. 

പ്രാദേശിക റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഉക്രെയ്നില്‍ താപനില മൈനസ് 27 ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്ന നിലയിലാണ്. ഫെബ്രുവരിയില്‍ താപനിലയില്‍ വലിയ ഇടിവ് ഉണ്ടാകുമെന്ന് സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം, തെക്കന്‍ ഉക്രെയ്‌നിലെ സാപൊറീഷ്യ പ്രവിശ്യയില്‍ റഷ്യ നടത്തിയ ഡ്രോണാക്രമണങ്ങളില്‍ 3 പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ മാസം മാത്രം 6,000 ഡ്രോണാക്രമണമാണ് റഷ്യ ഉക്രെയ്‌നില്‍ നടത്തിയത്. യുഎസ് മധ്യസ്ഥതയിലുള്ള സമാധാന ചര്‍ച്ച ഞായറാഴ്ച പുനരാരംഭിക്കാനിരിക്കെയാണ് ആക്രമണം. അതിനിടെ, യുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങള്‍ ഇരുരാജ്യങ്ങളും പരസ്പരം കൈമാറി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam