വാഷിങ്ങ്ടൺ : ലൈംഗിക കുറ്റവാളി ജഫ്രീ എപ്സ്റ്റീനുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ പുതിയ ആരോപണം. എപ്സ്റ്റിന്റെ വീട്ടിൽ മണിക്കൂറുകളോളം ട്രംപ് ചെലവഴിച്ചിരുന്നതായാണ് പുതിയ ആരോപണം.
എപ്സ്റ്റീനിന്റെ പേരിൽ പുറത്തുവന്ന ഇമെയിലുകളിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ട്രംപിന് എപ്സ്‌റ്റീന്റെ ലൈംഗിക പീഡനത്തെക്കുറിച്ചും പീഡനത്തിന് ഇരകളായ പെൺകുട്ടികളെക്കുറിച്ചും അറിയാമായിരുന്നുവെന്നും ഇമെയിലിൽ പരാമർശമുണ്ട്. വിവാദങ്ങൾ നിറഞ്ഞ ഈമെയിൽ ഡെമോക്രാറ്റിക് അംഗങ്ങളാണ് പുറത്തുവിട്ടത്.
2019ൽ ആത്മഹത്യ ചെയ്യുന്നതിനു മുമ്പായി 15 വർഷത്തിനിടെ ജെഫ്രി എപ്സ്റ്റീൻ പങ്കാളിയായ ഗിസ്ലെയ്ൻ ഇ മാക്സ് വെല്ലിനും എഴുത്തുകാരനായ മൈക്കൽ വുൾഫിനും എപ്സീൻ അയച്ച മെയിലുകളാണ് പുറത്തുവിട്ടിരിക്കുന്നത്. ട്രംപിന്റെ വിവാഹത്തിൽ ജെഫ്രി എപ്സ്റ്റിൻെ വിവാഹത്തിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു.
1999ൽ വിക്ടോറിയ സീക്രട്ട് ഫാഷൻ ഇവന്റിൽ ട്രംപും എസ്‌റ്റീനും സംസാരിക്കുന്നതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നു. ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സ്‌റ്റീൻ കേസുമായി ബന്ധപ്പെട്ട ഫയലുകളിൽ യുഎസ് പ്രസിഡന്റ് ട്രംപിന്റെ പേരും ഉൾപ്പെട്ടിട്ടുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ട് ഇലോൺ മസ്കുo നേരത്തെ രംഗത്തുവന്നിരുന്നു.
അതേസമയം ആരോപണങ്ങൾ ട്രംപ് ശക്തമായി നിഷേധിച്ചു. ഒപ്പം ആരോപണങ്ങൾ പ്രസിഡന്റിനെ കരിവാരിത്തേയ്ക്കാനുള്ള ശ്രമങ്ങളാണെന്നും ട്രംപ് ഒരു തെറ്റും ചെയ്തിട്ടില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് പറഞ്ഞു.
ഡെമോക്രാറ്റുകൾ പുറത്തുവിട്ട ഇ-മെയിലിൽ മറച്ചുവയ്ക്കപ്പെട്ട ഇര ആത്മഹത്യ ചെയ്ത വിർജീനിയ ജെഫ്രിയാണെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. ട്രംപ് തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്ന് വിർജീനിയ ജെഫ്രി വ്യക്തമാക്കിയിട്ടുണ്ടെന്നും വൈറ്റ് ഹൗസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
