6 മാസത്തിനിടെ 6 യുദ്ധങ്ങള്‍ അവസാനിപ്പിച്ചു; ബന്ദികളുടെ മോചനം ഹമാസിന്റെ നാശത്തിലൂടെ മാത്രം: ട്രംപ്

AUGUST 18, 2025, 10:57 AM

വാഷിംഗ്ടണ്‍: ലോകത്ത് ആറു മാസത്തിനുള്ളില്‍ ആറ് യുദ്ധങ്ങള്‍ അവസാനിപ്പിച്ചത് താനാണെന്ന് യുഎസ് പ്രസിഡന്റ് ട്രംപിന്റെ അവകാശവാദം. ഉക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുന്നോടിയായാണ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ വലിയ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. 

'ഇറാന്റെ ആണവ സൗകര്യങ്ങള്‍ ഇല്ലാതാക്കിയത് ഞാനാണ്. വിജയിക്കാന്‍ കളിക്കുക, അല്ലെങ്കില്‍ കളിക്കരുത്! ഈ വിഷയത്തില്‍ നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി!' ഇസ്രായേല്‍-ഇറാന്‍ യുദ്ധത്തിനിടെ ജൂണില്‍ ഇറാനെതിരായ യുഎസ് ആക്രമണങ്ങളെ പരാമര്‍ശിച്ച് ട്രംപ് കൂട്ടിച്ചേര്‍ത്തു.

മറ്റ് യുദ്ധങ്ങള്‍ ഏതൊക്കെയെന്ന് ട്രംപ് വ്യക്തമാക്കിയില്ലെങ്കിലും റഷ്യ-ഉക്രെയ്ന്‍ യുദ്ധം, ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം, തായ്‌ലന്‍ഡ്-കംബോഡിയ അതിര്‍ത്തി സംഘര്‍ഷം എന്നിവയ്‌ക്കൊപ്പം പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷമുള്ള ഇന്ത്യ-പാക് സംഘര്‍ഷവും ഉണ്ടെന്ന് തീര്‍ച്ചയാണ്. ഇന്ത്യ നിരന്തരം നിഷേധിച്ചിട്ടും ട്രംപ് ഈ അവകാശവാദം ആവര്‍ത്തിച്ചുന്നയിക്കുന്നുണ്ട്. 

vachakam
vachakam
vachakam

ഗാസയില്‍ ജീവനോടെ അവശേഷിക്കുന്ന ബന്ദികളെ നാട്ടില്‍ തിരികെ എത്തിക്കാനുള്ള ഏക മാര്‍ഗം ഹമാസിന്റെ നാശമാണെന്ന് ട്രംപ് പറഞ്ഞു. 'ഹമാസിനെ നേരിടുകയും നശിപ്പിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ ബാക്കിയുള്ള ബന്ദികളുടെ തിരിച്ചുവരവ് നമുക്ക് കാണാനാകൂ!!!' ട്രംപ് എഴുതി.

'ഇത് എത്രയും വേഗം നടക്കുന്നുവോ അത്രയും മികച്ച വിജയസാധ്യതകള്‍ ഉണ്ടാകും. ഓര്‍ക്കുക, നൂറുകണക്കിന് ബന്ദികളെ മോചിപ്പിച്ച് ഇസ്രായേലിലേക്ക്  വിട്ടയച്ചത് ഞാനായിരുന്നു, വെറും 6 മാസത്തിനുള്ളില്‍ 6 യുദ്ധങ്ങള്‍ അവസാനിപ്പിച്ചത് ഞാനാണ്.' ട്രംപ് കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam