മർഫി: മർഫി സിറ്റി കൗൺസിലിലേക്ക് മത്സരിച്ചു വിജയിച്ച എലിസബത്ത് അബ്രഹാം കൗൺസിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. മെയ് 20 ചൊവാഴ്ച വൈകീട്ട് മർഫി സിറ്റി ഹാളിൽ നടന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. മെയ് 3 നു നടന്ന തിരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തോടെയാണ് എതിരാളിയായ നദീം കരീമിനെ എലിസബത്തു പരാജയപ്പെടുത്തിയത്.
ഫാർമേഴ്‌സ് ബ്രാഞ്ച് സെന്റ് ആൻഡ്രൂസ് എപ്പിസ്‌കോപ്പൽ ഇടവക വികാരി റവ:റോയ് തോമസ് ഉൾപെട നിരവധി പേര് ചടങ്ങിൽ പങ്കെടുത്തു. 2019ൽ ആദ്യമായി എലിസബത്ത് തിരഞ്ഞെടുക്കപ്പെട്ടു. 2022ൽ വീണ്ടും വൻ ഭൂരുപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. നിലവിലെ കാലാവധി 2025 മെയ് മാസം അവസാനികുന്നത് മൂലമാണ് വീണ്ടും മത്സര രംഗത്തെത്തിയത് മേയർ പ്രോ ടെം എന്ന നിലയിൽ പ്രവർത്തിച്ചു വരികയായിരുന്നു എലിസബത്ത് എബ്രഹാം.
എലിസബത്ത് എബ്രഹാം കൗൺസിൽ അംഗം മേയർ പ്രോ ടെം എന്നെ നിലകളിൽ നിരവധി പ്രധാന നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. മാക്‌സ്‌വെൽ ക്രീക്കിനടുത്തുള്ള നിർദ്ദിഷ്ട മലിനജല ശുദ്ധീകരണ പ്ലാന്റിനെതിരെയുള്ള ശ്രമങ്ങൾക്ക് അവർ നേതൃത്വം നൽകി, ഇത് വികസന സാന്ദ്രത കുറയ്ക്കുന്നതിനും പരിസ്ഥിതി സംരക്ഷണം മെച്ചപ്പെടുത്തുന്നതിനും കാരണമായി.
നഗരത്തിന്റെ സമ്പദ്‌വ്യവസ്ഥ ഉയർത്തിക്കൊണ്ട് എച്ച്ഇബി, ടോർച്ചീസ് ടാക്കോസ് പോലുള്ള ബിസിനസുകളെ മർഫിയിലേക്ക് ആകർഷിക്കുന്നതിലും നിർണായക പങ്ക് വഹിച്ചു. അവരുടെ നേതൃത്വം നഗരത്തിന്റെ ജീവിത നിലവാരം ഉയർത്തുകയും ടെക്‌സസിലെ ഏറ്റവും മികച്ചതും സുരക്ഷിതവുമായ സ്ഥലങ്ങളിൽ ഒന്നായി അംഗീകാരം നേടുകയും ചെയ്തു.
കൂടാതെ, താമസക്കാരുടെ ഇടപെടൽ വർദ്ധിപ്പിക്കുന്നതിനുള്ള അവരുടെ ശ്രമങ്ങൾ നഗരത്തിലെ ബോർഡുകളിലും കമ്മീഷനുകളിലും ശക്തമായ പങ്കാളിത്തത്തിന് കാരണമായി. മർഫി നിവാസികൾക്ക് സുസ്ഥിര വളർച്ച, സാമ്പത്തിക വികസനം, അസാധാരണമായ ജീവിത നിലവാരം എന്നിവ വളർത്തിയെടുക്കുന്നതിനുള്ള എലിസബത്ത് എബ്രഹാമിന്റെ സമർപ്പണമാണ് ഈ നേട്ടങ്ങൾ തെളിയിക്കുന്നത്.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്