ടെക്‌സസ് റിപ്പബ്ലിക്കൻ പാർട്ടി കൺവെൻഷൻ വേദിയിൽ ആന മൂത്രമൊഴിച്ചത് സോഷ്യൽ മീഡിയയിൽ വൈറലായി

JUNE 14, 2026, 2:05 AM

ഹൂസ്റ്റൺ: ടെക്‌സസ് റിപ്പബ്ലിക്കൻ പാർട്ടി കൺവെൻഷനിൽ ഗവർണർ ഗ്രെഗ് ആബട്ടിന്റെ പ്രചാരണ ബാനർ ധരിച്ചെത്തിച്ച ആന വേദിയിൽ മൂത്രമൊഴിച്ചത് വൻ ചർച്ചയായി.

ജൂൺ 12ന് ഹൂസ്റ്റണിൽ നടന്ന പരിപാടിയിൽ ആബട്ടിന്റെ പ്രസംഗത്തിന് പിന്നാലെയാണ് 'പേജ്' എന്ന ആഫ്രിക്കൻ ആനയെ വേദിയിലേക്ക് ആനയിച്ചത്.

പാർട്ടിയുടെ ചിഹ്നമായ ആനയെ കൺവെൻഷനിലേക്ക് കൊണ്ടുവന്നത് പ്രവർത്തകരിൽ ആവേശം നിറയ്ക്കാനായിരുന്നെങ്കിലും, ആന വേദിയിൽ മൂത്രമൊഴിച്ചതോടെ സംഗതി സോഷ്യൽ മീഡിയയിൽ വൈറലായി.

vachakam
vachakam
vachakam

ഡെമോക്രാറ്റിക് പാർട്ടി ഈ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് റിപ്പബ്ലിക്കൻ പാർട്ടിയെ പരിഹസിച്ചപ്പോൾ, റിപ്പബ്ലിക്കൻ പാർട്ടി ഈ സംഭവത്തെ കൺവെൻഷനിലെ മറക്കാനാവാത്ത ഒരു നിമിഷമായിട്ടാണ് വിശേഷിപ്പിച്ചത്.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam