ഡെന്റൺ(ടെക്‌സാസ്): ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തിയ യാത്രക്കാരെ നോർത്ത് ടെക്‌സാസിലെ ടാറന്റ്, ഡെന്റൺ കൗണ്ടികൾ നിരീക്ഷിച്ചുവരുന്നു.
ഈ രാജ്യങ്ങളിൽ എബോള പടരുന്ന പശ്ചാത്തലത്തിൽ, ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഈ നടപടി.
യാത്രക്കാർക്ക് രോഗലക്ഷണങ്ങൾ ഉണ്ടോയെന്ന് 21 ദിവസത്തേക്കാണ് നിരീക്ഷിക്കുന്നത്. ടാറന്റ് കൗണ്ടി അധികൃതർ യാത്രക്കാർക്ക് നേരിട്ട് ബോധവൽക്കരണവും നിരീക്ഷണവും നൽകുമ്പോൾ, ഡെന്റൺ കൗണ്ടിയിലെ യാത്രക്കാർ സ്വയം നിരീക്ഷണത്തിലാണ്.
രോഗബാധിതരുമായി നേരിട്ട് സമ്പർക്കമില്ലാത്തതിനാൽ നിലവിൽ ആരെയും ക്വാറന്റീനിലാക്കിയിട്ടില്ലെന്നും ആർക്കും ഇതുവരെ രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
