ഡൽഹി∙ ചെങ്കോട്ടയ്ക്കരികിലുണ്ടായ സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം കൈകാര്യം ചെയ്യുന്ന ഇന്ത്യൻ രീതിയെ പ്രശംസിച്ച് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ.
ബുധനാഴ്ച കാനഡയിൽ നടന്ന ജി7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അസാധാരണമായ വൈദഗ്ധ്യത്തോടെയാണ് ഇന്ത്യ വിഷയത്തെ സമീപിച്ചതെന്നും സ്ഥിതിഗതികൾ ഫലപ്രദമായി കൈകാര്യം ചെയ്തതിന് ഇന്ത്യൻ അന്വേഷണ ഉദ്യോഗസ്ഥരെ പ്രശംസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
“ഞങ്ങൾ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്, പക്ഷേ ഇത്തരം അന്വേഷണങ്ങളിൽ ഇന്ത്യയ്ക്ക് ഏറെ മികവുണ്ടെന്ന് ഞാൻ കരുതുന്നു. അവർക്ക് ഞങ്ങളുടെ സഹായം ആവശ്യമില്ല, അവർ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്”– റൂബിയോ പറഞ്ഞു.
ജി7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനിടെ കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കറും മാർക്കോ റൂബിയോയും ചെങ്കോട്ടയിലെ ആക്രമണം ചർച്ചയാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
