ടെക്‌സസ്: ടെക്‌സസിലെ മിന്നല്‍പ്രളയത്തില്‍ മരണസംഖ്യ 78 ആയി. 41 പേരെ കാണാതായെന്നാണ് വിവരം. മരിച്ചവരില്‍ 28 പേര്‍ കുട്ടികളാണ്. ഗ്വാഡലൂപ് നദിക്കരയിലെ ക്യാംപ് മിസ്റ്റിക്കില്‍ ഉണ്ടായിരുന്ന 10 പെണ്‍കുട്ടികളെ ഇനിയും കണ്ടെത്താനുണ്ട്. നദിയൊഴുകി പോയ വിദൂരപ്രദേശങ്ങളിലും തിരച്ചില്‍ നടക്കുന്നുണ്ട്.
ടെക്‌സസിലെ മറ്റിടങ്ങളില്‍ 10 പേര്‍ മരിച്ചതായും 41 പേരെ കാണാതായതായും ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് സ്ഥിരീകരിച്ചു. ഞായറാഴ്ച ഒരു പത്രസമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. വീണ്ടും പ്രളയം ഉണ്ടാകാമെന്ന മുന്നറിയിപ്പുണ്ട്. 850 പേരെ രക്ഷപ്പെടുത്തിയതാും അധികൃതര്‍ അറിയിച്ചു. മിന്നല്‍പ്രളയം ഉണ്ടായ സമയത്ത് 700 പെണ്‍കുട്ടികളാണ് ക്യാംപ് മിസ്റ്റിക്കില്‍ ഉണ്ടായിരുന്നത്. ക്യാംപിലെ കാബിനുകള്‍ക്കുള്ളില്‍ ആറടിപ്പൊക്കത്തില്‍ വെള്ളം നിറഞ്ഞിരുന്നു.
സ്വാതന്ത്ര്യദിനാഘോഷത്തിനായി ഒട്ടേറെപ്പേര്‍ നദിക്കരയിലും ഉണ്ടായിരുന്നതായാണ് വിവരം. വെള്ളിയാഴ്ച പുലര്‍ച്ചെ മഴ ഇത്രയും കനക്കുമെന്നും മിന്നല്‍പ്രളയമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ടായിരുന്നില്ലെന്ന് ടെക്‌സസ് ഹില്‍ കണ്‍ട്രി മേഖലയിലുള്ള കെര്‍ കൗണ്ടിയിലെ അധികൃതര്‍ പറയുന്നു. ദുരന്തം ഏറ്റവുമധികം ബാധിച്ചത് ഈ കൗണ്ടിയെയാണ്. അതേസമയം നാഷനല്‍ വെതര്‍ സര്‍വീസിന്റെ കാലഹരണപ്പെട്ട പ്രവചന രീതികള്‍ പരിഷ്‌കരിക്കുമെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം പറഞ്ഞു. കെര്‍ കൗണ്ടിയിലേത് വലിയ തോതിലുള്ള ദുരന്തമാണെന്ന് പ്രസിസന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവിറക്കി.
ട്രംപ് സംഭവത്തില്‍ അനുശോചനം അറിയിക്കുകയും വെള്ളിയാഴ്ച ദുരന്തബാധിത പ്രദേശം സന്ദര്‍ശിക്കുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭരണകൂടം അബോട്ടുമായി ബന്ധപ്പെട്ടിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
