ഡാളസ്: ഡാളസ് റീജിയണൽ ഓർത്തഡോക്‌സ് ക്രിസ്ത്യൻ യൂത്ത് മൂവ്‌മെന്റിന്റെ (OCYM) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിട്ടുള്ള എട്ടാമത് വാർഷിക സെന്റ് ഡയോണീഷ്യസ് ഓഫ് വട്ടശ്ശേരിൽ മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണമെന്റ് 2026 ആവേശകരമായ മത്സരങ്ങളോടെ പുരോഗമിക്കുന്നു.
മേയ് 9ന് വെരി. റവ. രാജു ഡാനിയേൽ കോർഎപ്പിസ്‌കോപ്പയുടെ പ്രാർത്ഥനയോടെയാണ് ടൂർണമെന്റിന് ഔദ്യോഗിക തുടക്കമായത്. ലൂയിസ്‌വില്ലിലെ 'Lewisville Badminton Center'ൽ നടക്കുന്ന ഈ കായികോത്സവത്തിൽ വിവിധ ഇടവകകളിൽ നിന്നുള്ള നൂറുകണക്കിന് കളിക്കാരും കുടുംബാംഗങ്ങളും കായികപ്രേമികളും പങ്കെടുക്കുന്നുണ്ട്.
മേയ് 9ന് നടന്ന പുരുഷവനിതാ സിംഗിൾസ്, ബോയ്‌സ്‌ഗേൾസ് ഡബിൾസ്, ബോയ്‌സ്‌ഗേൾസ് സിംഗിൾസ് മത്സരങ്ങൾ വിജയകരമായി പൂർത്തിയായി. മേയ് 16ന് പുരുഷവനിതാ ഡബിൾസ്, മിക്‌സഡ് ഡബിൾസ്, 50+ ഡബിൾസ് മത്സരങ്ങൾ നടക്കും. ടൂർണമെന്റിന്റെ ആവേശകരമായ ഫൈനൽ മത്സരങ്ങൾ മേയ് 17 ഞായറാഴ്ച വൈകിട്ട് 3 മണി മുതൽ 7 മണി വരെ അരങ്ങേറും.
പുതുമകളോടെ ഈ വർഷത്തെ മത്സരങ്ങൾ
ഈ വർഷം, വിവിധ വിഭാഗങ്ങൾക്കായി പുതുതായി 'Qualifier Pool', 'Rising Star Pool' എന്നീ പേരുകളിൽ പ്രത്യേക മത്സര സംവിധാനങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. മുൻവർഷങ്ങളിലെ പ്രകടനങ്ങളെ അടിസ്ഥാനമാക്കി നേരിട്ട് Main Championship Poolലേക്ക് തിരഞ്ഞെടുക്കപ്പെടാത്ത ടീമുകൾ ആദ്യം Qualifier Poolൽ മത്സരിക്കും.
അവിടെ വിജയിക്കുന്ന ടീമുകൾക്ക് Main Championship Pool-teക്ക് മുന്നേറാൻ അവസരം ലഭിക്കും. Qualifier Pool-ൽ നിന്ന് മുന്നേറാത്ത ടീമുകൾ Rising Star Poolൽ മത്സരിച്ച് പ്രത്യേക ട്രോഫികൾക്കായി ഏറ്റുമുട്ടും.
ടൂർണമെന്റിന്റെ സാങ്കേതിക നിയന്ത്രണത്തിനായി പുതുതായി വികസിപ്പിച്ച 'CourtCircleX' എന്ന ഓൺലൈൻ ടൂർണമെന്റ് മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോമും ഈ വർഷം അവതരിപ്പിച്ചിട്ടുണ്ട്. മത്സരക്രമീകരണങ്ങൾ, സ്‌കോർ അപ്‌ഡേറ്റുകൾ, ലൈവ് ട്രാക്കിംഗ് തുടങ്ങിയവ ഈ സംവിധാനത്തിലൂടെയാണ് നിയന്ത്രിക്കുന്നത്.
മികച്ച സംഘാടനം
ഡാളസ് റീജിയണൽ OCYM വൈസ് പ്രസിഡന്റ് വെരി. റവ. രാജു ഡാനിയേൽ കോർഎപ്പിസ്‌കോപ്പയുടെ നേതൃത്വത്തിൽ സെക്രട്ടറി നിതിൻ വർഗീസ്, ട്രഷറർ ഷിജു സാമുവൽ, ജോയിന്റ് സെക്രട്ടറി സനൂപ് എബ്രഹാം എന്നിവരോടൊപ്പം ടൂർണമെന്റ് കോർഡിനേറ്റർമാരായ ബാലു തോമസ്, സജേഷ് സ്‌കറിയ എന്നിവരും കമ്മിറ്റി അംഗങ്ങളായ ഡോ. അരുൺ ജേക്കബ്, ജോയൽ സന്തോഷ്, ലിൻഡ സൈമൺ മാത്യു, സാജൻ തോമസ്, സുജ ജേക്കബ് എന്നിവരും ചേർന്നാണ് പരിപാടികളുടെ ഏകോപനം നിർവഹിക്കുന്നത്.
സെന്റ് ജോർജ് ഓർത്തഡോക്‌സ് ചർച്ച് (ഇർവിംഗ്), സെന്റ് ഗ്രിഗോറിയോസ് (ഗാർലൻഡ്), സെന്റ് ജെയിംസ് (റൗലറ്റ്), സെന്റ് മേരീസ് (കാരൾട്ടൺ), സെന്റ് മേരീസ് (ഫാർമേഴ്‌സ് ബ്രാഞ്ച്), സെന്റ് പോൾസ് (മക്കിനി), സെന്റ് തോമസ് (ഡാളസ്) ഉൾപ്പെടെയുള്ള വിവിധ ഇടവകകളിൽ നിന്നുള്ള ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്.
മേയ് 17ന് നടക്കുന്ന ഫൈനൽ മത്സരങ്ങളിൽ പങ്കെടുത്ത് കളിക്കാരെ പ്രോത്സാഹിപ്പിക്കുവാൻ എല്ലാ ഇടവകാംഗങ്ങളെയും കായികപ്രേമികളെയും കുടുംബങ്ങളെയും ഡാലസ് റീജിയണൽ OCYM ഭാരവാഹികൾ സ്‌നേഹപൂർവ്വം ക്ഷണിക്കുന്നു. യുവജനങ്ങളുടെ ഐക്യവും കായിക മനോഭാവവും സമൂഹ സൗഹൃദവും ഒരുമിപ്പിക്കുന്ന ഈ ബാഡ്മിന്റൺ മേളയ്ക്ക് വലിയ ജനപങ്കാളിത്തമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
