ഡാളസ്: പുതുവത്സര തലേന്ന് ഡാളസിലെ മാർഗരറ്റ് മക്‌ഡെർമോട്ട് പാലത്തിൽ നിന്ന് തിരക്കേറിയ റോഡിലേക്ക് റൈഫിൾ ഉപയോഗിച്ച് വെടിയുതിർത്ത കേസിലെ പ്രതിക്കെതിരെ ഫെഡറൽ തോക്ക് നിയമപ്രകാരം കുറ്റം ചുമത്തി. ഗ്രാൻഡ് പ്രേരി സ്വദേശിയായ 18കാരൻ ജോസ് അലാർക്കൺസാഞ്ചസിനെതിരെയുള്ള അന്വേഷണത്തിലാണ് നിർണ്ണായകമായ പുതിയ വിവരങ്ങൾ പുറത്തുവന്നത്.
2025 മെയിൽ താൽക്കാലിക വിസയിൽ അമേരിക്കയിലെത്തിയ ഇയാൾ വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാതെ അനധികൃതമായി താമസിക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. അനധികൃത കുടിയേറ്റക്കാർ ആയുധം കൈവശം വെക്കുന്നത് കടുത്ത ഫെഡറൽ കുറ്റമാണ്.
ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ എകെ47 മാതൃകയിലുള്ള റൈഫിൾ, മൂന്ന് എആർ15 പിസ്റ്റളുകൾ, മറ്റ് തോക്കുകൾ എന്നിവ കണ്ടെടുത്തു. പാലത്തിൽ നിന്ന് ലഭിച്ച 100ഓളം വെടിയുണ്ടകളുടെ തോടുകൾ ഇയാളുടെ തോക്കുകളിൽ നിന്നുള്ളതാണെന്ന് ബാലിസ്റ്റിക് പരിശോധനയിൽ തെളിഞ്ഞു.
പാലത്തിൽ ഗതാഗതം തടസ്സപ്പെടുത്തി ഇയാളും കൂട്ടാളികളും മാറി മാറി വെടിയുതിർക്കുന്നതിന്റെയും ഇത് മൊബൈലിൽ പകർത്തുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
മുൻപ് സാധാരണ കുറ്റങ്ങൾ ചുമത്തിയിരുന്ന ഇയാൾക്കെതിരെ ഇപ്പോൾ യുഎസ് അറ്റോർണി ഓഫീസ് ശക്തമായ ഫെഡറൽ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
പൊതുജനങ്ങളുടെ ജീവന് വലിയ ഭീഷണി ഉയർത്തിയ ഇത്തരം പ്രവൃത്തികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡാളസ് പോലീസ് ചീഫ് വ്യക്തമാക്കി.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇന്ത്യക്കാർ 'പുതിയ എണ്ണയും കൽക്കരിയുമാണ്'; അമേരിക്കയെ തിരുത്തി കുടിയേറ്റ വിദഗ്ധൻ; എച്ച്-1ബി വിസയിലെ
ട്രംപിന്റെ നരകം കാണിക്കുമെന്ന അന്ത്യശാസനം പുല്ലുപോലെ തള്ളി ഇറാൻ; വെടിനിർത്തലില്ലെന്ന് പ്രഖ്യാപനം; ഹോർമുസ്
ചരിത്രം കുറിച്ച് ആർട്ടെമിസ് ദൗത്യം; ചന്ദ്രനിലെത്തി നാസയുടെ യാത്രികർ; ഭൂമിയിൽ നിന്നുള്ള ദൂരത്തിൽ
ഇറാന്റെ എണ്ണക്കണ്ണായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാനുള്ള അമേരിക്കൻ കരസേനാ നീക്കത്തിന്റെ പ്ലാൻ പുറത്ത്