ഹൂസ്റ്റൺ: ഫൊക്കാന ഹൂസ്റ്റൺ റീജിയൻ മലയാളി അസോസിയേഷൻ ഓഫ് സിയന്നയുടെ (MAS) സഹകരണത്തോടെ സംഘടിപ്പിച്ച 'സിനി ഫ്യൂഷൻ 2026' കലാവിരുന്ന് മേയ് 16ന് സെന്റ് ജോസഫ് ഹാളിൽ വിപുലമായ ജനപങ്കാളിത്തത്തോടെയും കലാസ്വാദകരുടെ ആവേശകരമായ സാന്നിധ്യത്തോടെയും അരങ്ങേറി.
സംഗീതവും നൃത്തവും വിനോദപരിപാടികളും സമന്വയിപ്പിച്ച പരിപാടി ഹ്യൂസ്റ്റൺ മലയാളി സമൂഹത്തിന് ശ്രദ്ധേയമായ സാംസ്‌കാരിക അനുഭവമായി മാറി.
സിനി ഫ്യൂഷനോടനുബന്ധിച്ച് നടന്ന ഉദ്ഘാടനച്ചടങ്ങിൽ ഫൊക്കാന റീജിയണൽ ആർ.വി.പി ഫാൻസിമോൾ പള്ളത്തുമഠം സ്വാഗതപ്രസംഗം നടത്തി. ഫൊക്കാന പ്രസിഡന്റ് ഡോ.സജിമോൻ ആന്റണി അധ്യക്ഷത വഹിച്ചു. MAS ഡയറക്ടർ ബോർഡ് അംഗങ്ങൾ ആശംസകൾ നേർന്നു.
ഫൊക്കാന റീജിയണൽ കൾച്ചറൽ കോർഡിനേറ്റർ വിനോയ് കുര്യൻ നന്ദിപ്രസംഗം നടത്തി.
മലയാള ചലച്ചിത്രസംഗീത രംഗത്തെ പ്രമുഖരായ അനു സിത്താര, വിപിൻ സേവിയർ,ആര്യ ബഡായി, കൃതിക, അകിൽ കവലയൂർ, രാജേഷ് അടിമാലി എന്നിവർ അവതരിപ്പിച്ച കലാപ്രകടനങ്ങൾ പ്രേക്ഷകരെ ആവേശഭരിതരാക്കി.
സംഗീതവും ഹാസ്യവും നൃത്തവിരുന്നും നിറഞ്ഞ വേദി കലാസ്വാദകർക്ക് മനോഹരമായ അനുഭവമായി. സിനി ഫ്യൂഷൻ പ്രോഗ്രാം കോർഡിനേറ്റർ സുനിൽ പാറക്കൽ പരിപാടികൾക്ക് നേതൃത്വം നൽകി.
ശ്രീദേവി ടീച്ചറിന്റെ നേതൃത്വത്തിലുള്ള നൂപുര സ്‌കൂൾ ഓഫ് ഡാൻസിംഗിലെ വിദ്യാർത്ഥികളുടെ നൃത്തങ്ങൾ പ്രോഗ്രാമിന് മികവേകി.
പരിപാടിയുടെ അവതാരകരായി ആശാ റേഡിയോയിലെ ആർ.ജെ സുബിനും ആർ.ജെ റോഷ്‌നിയും എത്തി. അവതരണ മികവിലൂടെ ഇരുവരും വേദിയെ സജീവമാക്കി.
പ്രധാന സ്‌പോൺസർമാരായ കെംപ്ലാസ്റ്റ്, സൗത്ത് പാർക്ക് സെമെറ്ററി, AAA വെൽത്ത് ബിൽഡേഴ്‌സ് , ഗ്രെയ്‌സ് സപ്ലൈ, റോയൽ ട്രാവൽ & ടൂർസ്, ഫോർസൈറ്റ് കൺസ്ട്രക്ഷൻ, അർകോള ഡെന്റൽ, ഗാമ്മ വേസ്റ്റ് സൊല്യൂഷൻസ്, ധനാനി ഗ്രൂപ്പ് എന്നിവരെ വേദിയിൽ മെമെന്റോകൾ നൽകി ആദരിച്ചു.
ചടങ്ങിൽ സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, ഡിസ്ട്രിക്ട് കോർട്ട് ജഡ്ജി സുരേന്ദ്രൻ പട്ടേൽ, ഫോർട്ട് ബെൻഡ് കൗണ്ടി മുൻ ജഡ്ജി കെ.പി.ജോർജ്, ഫൊക്കാന മുൻ പ്രസിഡന്റ് ജി.കെ.പിള്ള, മുൻ ആർ.വി.പി രഞ്ജിത്ത് പിള്ള തുടങ്ങിയ വിശിഷ്ടാതിഥികളുടെ സാന്നിധ്യവും ചടങ്ങിനെ കൂടുതൽ ശ്രദ്ധേയവും സ്മരണീയവുമാക്കി മാറ്റി.
ജീമോൻ റാന്നി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
