അമേരിക്കയില്‍ നിന്ന് സോയാബീന്‍ വാങ്ങില്ലെന്ന് ചൈന; എന്നാല്‍ ചൈനയുടെ പാചക എണ്ണ വേണ്ടെന്ന് അമേരിക്കയും

OCTOBER 15, 2025, 4:58 AM

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ നിന്ന് സോയാബീന്‍ വാങ്ങില്ലെന്ന് ചൈന വ്യക്തമാക്കിയതോടെ ചൈനയില്‍ നിന്ന് പാചക എണ്ണ ഇറക്കുമതി ചെയ്യില്ലെന്ന് വ്യക്തമാക്കി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും രംഗത്തെത്തി. അമേരിക്കയിലെ സോയാബീന്‍ കര്‍ഷകര്‍ക്ക് പ്രയാസം ഉണ്ടാക്കുന്നതും ശത്രുതാപരവുമായ നടപടിയാണ് ചൈനയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. 

പകരമായി ചൈനയില്‍ നിന്നുള്ള പാചക എണ്ണയുടെ ഇറക്കുമതി നിര്‍ത്തിവയ്ക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ പരിഗണിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി. വ്യാപാര യുദ്ധത്തിന്റെ ഫലമായി അമേരിക്കയിലേക്കുള്ള ചൈനയുടെ പാചക എണ്ണയുടെ കയറ്റുമതിയില്‍ നേരത്തെ തന്നെ കുറവ് വന്നിരുന്നു. ട്രംപിന്റെ വ്യാപാര യുദ്ധത്തിന് മറുപടിയായാണ് ചൈന സോയാബീനിന്റെ ഇറക്കുമതിയില്‍ കുറവ് വരുത്തിയത്. അതേസമയം ബ്രസീലില്‍ നിന്ന് വലിയ അളവില്‍ സോയാബീന്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള കരാറുകള്‍ ചൈന നടത്തിയിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും കൂടുതല്‍ സോയാബീന്‍ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് അമേരിക്ക. ഏകദേശം 1260 കോടി ഡോളറിന്റെ സോയാബീന്‍ ആണ് കഴിഞ്ഞ വര്‍ഷം ചൈന അമേരിക്കയില്‍ നിന്ന് വാങ്ങിയത്. അതേസമയം സഹായ പാക്കേജിലൂടെ കര്‍ഷകരുടെ ദുരിതം ലഘൂകരിക്കുമെന്ന് ട്രംപ് ഭരണകൂടം വാഗ്ദാനം ചെയ്തിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam