ഷിക്കാഗോ :ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഫാദേഴ്സ് ഡേ, സമ്മർ പിക്നിക്, നാഷണൽ ആം റെസ്ലിങ് മത്സരം, സീനിയർസ് ഡേ ആഘോഷങ്ങൾ, പ്രശസ്ത മേക്കപ്പ്മാൻ പട്ടണം റഷീദിന്റെ പുസ്തക പ്രകാശനം എന്നിവ 2026 ജൂൺ 21 ഞായറാഴ്ച ഉച്ചക്ക് 2 മണി മുതൽ ഡെസ്പ്ലെയിൻസിലുള്ള ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് നടത്തപ്പെടുന്നു.
ജൂൺ 21 ഞായറാഴ്ച ഉച്ചക്ക് 2 മണി മുതൽ ഈ വർഷത്തെ സമ്മർ പിക്നിക്, നാഷണൽ പഞ്ചഗുസ്തി മത്സരം എന്നിവ നടക്കും. തുടർന്ന് വൈകുന്നേരം 7ന് ക്നാനായ കമ്മ്യൂണിറ്റി സെന്റർ ഓഡിറ്റോറിയത്തിൽ വെച്ച് ഫാദേർസ് ഡേ ആഘോഷങ്ങൾ നടക്കും. പ്രസ്തുത ആഘോഷ പരിപാടികൾ പ്രശസ്ത സിനിമാ താരം മലയാളത്തിന്റെ ആക്ഷൻ ഹീറോ ബാബു ആന്റണി ഉദ്ഘാടനം ചെയ്യും. മലയാളത്തിലെ പ്രശസ്ത ഗായകനും ഐഡിയ സ്റ്റാർ സിംഗർ ജേതാവുമായ വിവേകാനന്ദൻ, പ്രശസ്ത ഗായിക ഭുവന ആനന്ദ് എന്നിവർ സംഗീത പരിപാടി അവതരിപ്പിക്കും.
തുടർന്ന് മലയാളത്തിലെ പ്രശസ്ത മേക്കപ്പ്മാൻ പട്ടണം റഷീദ് എഴുതിയ 'ദി ആർട് ആൻഡ് സയൻസ് ഓഫ് മേക്കപ്പ് ആൻഡ് അഡോൺമെന്റ് 'എന്ന പുസ്തകത്തിന്റെ പ്രകാശനം നടക്കും. സമൂഹത്തിലെ വിവിധ നിലകളിൽ ഉള്ളവരെയും മുതിർന്നവരെയും സമ്മേളനത്തിൽ ആദരിക്കും. പ്രസ്തുത പരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി അസോസിയേഷൻ ഭാരവാഹികളായ പ്രസിഡന്റ് ജോസ് മണക്കാട്ട്, സെക്രട്ടറി ബിജു മുണ്ടക്കൽ, ട്രെഷറർ അച്ചൻകുഞ്ഞ് മാത്യു, വൈസ് പ്രസിഡന്റ് ലൂക്ക് ചിറയിൽ, ജോയിന്റ് സെക്രട്ടറി സാറ അനിൽ, ജോയിന്റ് ട്രെഷറർ പ്രിൻസ് ഈപ്പൻ എന്നിവർ അറിയിച്ചു.
പ്രസ്തുത പരിപാടികളിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
