ചൈനീസ് വിദ്യാർത്ഥികളുടെ വിസ റദ്ദാക്കാൻ നിർദ്ദേശം: ട്രംപ് ഭരണകൂടത്തിന് മുന്നിൽ ആവശ്യം ശക്തമാകുന്നു

JULY 22, 2026, 1:13 AM

വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ സർവ്വകലാശാലകളിൽ പഠിക്കുന്ന 2,65,000ത്തിലധികം വരുന്ന ചൈനീസ് വിദ്യാർത്ഥികളുടെ വിസ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യു.എസ്. ജനപ്രതിനിധി അന്നാ പൗലീന ലൂണ ട്രംപ് ഭരണകൂടത്തെ സമീപിച്ചു. യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയ്ക്ക് അയച്ച കത്തിലാണ് റിപ്പബ്ലിക്കൻ പാർട്ടി അംഗമായ ലൂണ ഈ ആവശ്യം ഉന്നയിച്ചത്.

യുഎസ് തിരഞ്ഞെടുപ്പുകളിൽ ചൈനയുടെ ഇടപെടൽ ഉണ്ടായെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.
ചൈനീസ് പൗരന്മാരുടെ നിലവിലുള്ള എല്ലാ F-1, J-1 വിദ്യാർത്ഥി വിസകളും റദ്ദാക്കണമെന്നും പുതിയ വിസകൾ നൽകുന്നത് താൽക്കാലികമായി നിർത്തിവെക്കണമെന്നുമാണ് ലൂണ ആവശ്യപ്പെട്ടത്.

ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ചൈനയെ അപകീർത്തിപ്പെടുത്താനാണ് യുഎസ് ശ്രമിക്കുന്നതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

vachakam
vachakam
vachakam

അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിലേക്ക് കോടിക്കണക്കിന് ഡോളർ സംഭാവന ചെയ്യുന്ന വിദ്യാർത്ഥി സമൂഹത്തിന്മേൽ പൂർണ്ണമായ നിരോധനം ഏർപ്പെടുത്തുന്നത് സർവ്വകലാശാലകളുടെയും നയതന്ത്രജ്ഞരുടെയും കടുത്ത എതിർപ്പിന് കാരണമായേക്കാം.

ചൈനീസ് വിദേശ സ്വാധീനത്തെക്കുറിച്ചും വിദേശ നയതന്ത്ര വിഷയങ്ങളെക്കുറിച്ചും യു.എസ്. കോൺഗ്രസ് ഹിയറിംഗിൽ നടന്ന ചർച്ച വിവരിക്കുന്നതിനാലാണ് ഈ വീഡിയോ നൽകിയിരിക്കുന്നത്.

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam