വാഷിംഗ്ടണ്‍: ഇസ്രായേലിനെ വിമര്‍ശിച്ചതിന് യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് തടവിലാക്കിയ ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍ സാമി ഹംദി മോചിതനായി. രണ്ടാഴ്ചത്തെ തടവിന് ശേഷമാണ് ഹംദി ജയില്‍ മോചിതനായത്. ജയില്‍ മോചിതനായ ശേഷം ഹംദി സ്വന്തം രാജ്യമായ യുകെയിലേക്ക് മടങ്ങി.
യുഎസില്‍ പ്രഭാഷണത്തിനെത്തിയ ഹംദിയെ, ഒക്ടോബര്‍ 26ന് രാവിലെ സാന്‍ഫ്രാന്‍സിസ്‌കോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ചാണ് ഐസിഇ അറസ്റ്റ് ചെയ്തത്. കൂടാതെ ഇയാളുടെ വിസ ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് റദ്ദാക്കുകയും ചെയ്തിരുന്നു. ഹംദി ഭീകരവാദത്തെ പിന്തുണയ്ക്കുന്നതായും ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ആരോപിച്ചായിരുന്നു നടപടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
