ഷിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തിലെ പ്രധാന തിരുനാൾ ഏറ്റെടുത്തുനടത്തുന്ന യങ് കപ്പിൾസിന്റെ നേതൃത്വത്തിൽ ഒരുമിച്ചുചിന്തിച്ച് യുവജനങ്ങളും കുടുംബ ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് വിശദമായി ചർച്ച ചെയ്യുവാൻ 'തിയോളജി ഓൺ റ്റാപ് 'എന്ന പരിപാടി പ്രത്യേകം ക്രമീകരിക്കുന്നു. വൈദികരുടെ സാന്നിധ്യത്തിൽ യുവജനങ്ങളോടും യങ്ങ് കപ്പിൾസിനുമൊപ്പമാണ് പരിപാടി ഒരുക്കുന്നത്.
മെമ്മോറിയൽ ദിനമായ മെയ് 26 തിങ്കൾ വൈകിട്ട് 5 മുതൽ 9 വരെ ഓക്ബ്രൂക്കിലെ ഓൾട്ടർ ബ്രീവിങ് കിച്ചനിലാണ് പരിപാടി ക്രമീകരിക്കുന്നത്. ഷിക്കാഗോയിലെ എല്ലാ ക്‌നാനായ കത്തോലിക്കാ യുവജനങ്ങളെയും ദമ്പതികളെയും ഇതിലേക്ക് പ്രതീക്ഷിക്കുന്നു. ഇതിനുളള രജിസ്‌ട്രേഷൻ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു.
ആത്മീയവളർച്ചയ്ക്കുതകുന്ന നൂതനവും വ്യത്യസ്തവുമായ കൂട്ടായ്മകൾ ഒരുക്കുന്ന യങ് കപ്പിൾസിന്റെ വേറിട്ട ശൈലിയെ വികാരി ഫാ.തോമസ്മുളവനാൽ പ്രശംസിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്