നേപ്പാള്‍ ദുരന്തം: 85 അമേരിക്കക്കാരെ കാണാതായയായി സ്ഥിരീകരണം; 3.6 മില്യണ്‍ ഡോളറിന്റെ അടിയന്തര സഹായവുമായി യു.എസ്

AUGUST 30, 2026, 7:32 PM

ന്യൂയോര്‍ക്ക്/ കാഠ്മണ്ഡു: നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 85 അമേരിക്കന്‍ പൗരന്മാരെ കാണാതായതായി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ടോമി പിഗോട്ട അറിയിച്ചു. ദുരന്തത്തില്‍ നിലവില്‍ 750 ലേറെ ആളുകള്‍ മരണപ്പെടുകയും 3000 ത്തില്‍ അധികം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. അതിര്‍ത്തിയിലെ രസൂവഗാധി പോസ്റ്റില്‍ നിന്ന് 12 മൈല്‍ അകലെയുണ്ടായ ഉരുള്‍പൊട്ടലാണ് വന്‍ പ്രളയത്തിന് കാരണമായതെന്ന് നേപ്പാള്‍ ദുരന്തനിവാരണ സേന വ്യക്തമാക്കി.

നിലവില്‍ ഒമ്പത് അമേരിക്കക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചിട്ടുണ്ടെന്നും പൗരന്മാരാരും കൊല്ലപ്പെട്ടതായി വിവരമില്ലെന്നും എബിസി ന്യൂസിന്റെ ദിസ് വീക്ക് പരിപാടിയില്‍ സംസാരിക്കവെ പിഗോട്ട വ്യക്തമാക്കി. പ്രതികൂല കാലാവസ്ഥയും ദുര്‍ഘടമായ ഭൂപ്രകൃതിയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്. നേപ്പാളിലും ബെയ്ജിംഗിലുമുള്ള യു.എസ് എംബസികള്‍ വഴി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ദുരന്തബാധിതരെ സഹായിക്കുന്നതിനായി 3.6 മില്യണ്‍ ഡോളറിന്റെ അടിയന്തര മാനുഷിക സഹായം യു.എസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിലൂടെ 10,000 കുടുംബങ്ങള്‍ക്ക് മൂന്ന് മാസത്തേക്കുള്ള ഭക്ഷണവും റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിനുള്ള പിന്തുണയും ലഭ്യമാക്കും. മേഖലയിലുള്ള എല്ലാ അമേരിക്കന്‍ പൗരന്മാരും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സ്മാര്‍ട്ട് ട്രാവലര്‍ എന്റോള്‍മെന്റ് പ്രോഗ്രാം വഴി അടിയന്തരമായി വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

English Summary

Following catastrophic flash floods triggered by a landslide near the Rasuwagadhi border post along the Nepal-Tibet border—which have claimed over 750 lives and left more than 3,000 missing—approximately 85 American citizens remain unaccounted for, according to U.S. State Department Spokesperson Tommy Pigott. While nine Americans have been safely evacuated and no U.S. deaths have been confirmed, challenging terrain and bad weather continue to hamper rescue operations. In response, the State Department has surged support to its embassies in Kathmandu and Beijing, committed $3.6 million in emergency humanitarian aid to provide food for 10,000 households and rebuild damaged transit routes, and urged all Americans in the region to register with the Smart Traveler Enrollment Program (STEP) to assist recovery efforts.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam