വാഷിംഗ്ടണ്‍: ഇസ്രായേലും ഹമാസും തമ്മില്‍ ആദ്യ ഘട്ട വെടിനിര്‍ത്തല്‍ കരാറിലെത്തിയതായി ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ഇവാന്‍ വുച്ചിയുടെ ക്യാമറയായിരുന്നു.
വൈറ്റ് ഹൗസില്‍ ആന്റിഫയുമായി ബന്ധപ്പെട്ട ഒരു കൂടിക്കാഴ്ചയ്ക്കിടെ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ട്രംപിന് ഒരു കടലാസ് കഷ്ണം നല്‍കി. തുടര്‍ന്ന് റൂബിയോ അദ്ദേഹത്തിന്റെ ചെവിയില്‍ എന്തോ പറയുകയുമുണ്ടായി.
ഹാളിന്റെ അങ്ങേ കോണിൽ ഇരുന്ന റൂബിയോയുടെ ചിത്രം അസോസിയേറ്റഡ് പ്രസിന്റെ ഫോട്ടോഗ്രാഫർ ഇവാൻ വുച്ചി പകർത്തി. എടുത്ത ഫോട്ടോ ഡിസ്പ്ലേയിൽ പരിശോധിക്കവെയാണ് ലോകം കാത്തിരിക്കുന്ന വാർത്തയാണെന്ന് വുച്ചി തിരിച്ചറിയുന്നത്. യുദ്ധവിരാമത്തിന് കരാറായിരിക്കുന്നു. “Very close. We need you to approve a Truth Social post soon so you can announce deal first” ഇത്രയും ആണ് കടലാസിൽ തെളിഞ്ഞു കണ്ടത്.
യുദ്ധവിരാമത്തിന് അംഗീകാരമായെന്നും ഇത് ട്രംപ് ആദ്യം ലോകത്തെ അറിയിക്കണമെന്നും അതിന് വേണ്ടി ട്രൂത്ത് സോഷ്യൽ പോസ്റ്റിന് അംഗീകാരം നൽകണമെന്നുമായിരുന്നു റുബിയോ ട്രംപിന്റെ ചെവിയിൽ പറഞ്ഞത്.
റൂബിയോ ട്രംപിന് കുറിപ്പ് കൈമാറിയതിനുശേഷവും, ട്രംപ് ചർച്ചയിൽ സംസാരിക്കുകയും മാധ്യമങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
