വചനാഭിഷേകധ്യാനം ജൂലൈ 18 മുതൽ 21 വരെ ഫിലാഡൽഫിയായിൽ: നയിക്കുന്നതു ഫാ. ദാനിയേൽ പൂവണ്ണത്തിൽ

APRIL 22, 2024, 10:16 AM

ഫിലാഡൽഫിയ: 2024 ജൂലൈ 18 മുതൽ 21 വരെ റവ. ഫാ. ദാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന വചനാഭിഷേകധ്യാനം ഫിലാഡൽഫിയ സെ. ജൂഡ് സീറോമലങ്കര കത്തോലിക്കാ ദേവാലയത്തിൽ (1200 Park Ave.; Bensalem PA 19020) നടത്തപ്പെടുന്നു.

സീറോമലങ്കരസഭ തിരുവനന്തപുരം അതിരൂപതയുടെ കീഴിലുള്ള മൗണ്ട് കാർമ്മൽ ധ്യാനകേന്ദ്രം ഡയറക്ടറും, ബൈബിൾ പണ്ഡിതനും, സമൂഹമാധ്യമങ്ങളിലൂടെ അനേകായിരങ്ങളെ ആത്മീയചൈതന്യത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നതുമായ അനുഗ്രഹീത വചനപ്രഘോഷകനാണ് ദാനിയേലച്ചൻ.

ജൂലൈ 18 വെള്ളിയാഴ്ച്ച രാവിലെ ആരംഭിച്ച് 21 ഞായറാഴ്ച്ച വൈകുന്നേരം അവസാനിക്കുന്ന ധ്യാനത്തിലേക്കുള്ള രജിസ്‌ട്രേഷൻ അവസാനഘട്ടത്തിലേക്ക് കടക്കുന്നതായി ഭാരവാഹികൾ അറിയിക്കുന്നു. ഇനി ഏതാനും സീറ്റുകൾ മാത്രമേ ലഭ്യമായിട്ടുള്ളൂ.

vachakam
vachakam
vachakam

ലഘുഭക്ഷണമുൾപ്പെടെ നാലുദിവസത്തേക്കുള്ള ധ്യാനത്തിനു ഒരാൾക്ക് 75 ഡോളർ ആണ് രജിസ്‌ട്രേഷൻ ഫീസ്. എല്ലാദിവസവും രാവിലെ 8:30 മുതൽ വൈകുന്നേറം 4:30 വരെയാണ് ധ്യാനം.ധ്യാനശുശ്രൂഷയിൽ വചനപ്രഘോഷണത്തോടോപ്പം, ഗാനശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന, വ്യക്തിഗത കൗൺസലിംഗ്, കുമ്പസാരം, മധ്യസ്ത പ്രാർത്ഥന എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. 'നിങ്ങൾ സത്യം അറിയുകയും, സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും' (യോഹന്നാൻ 8:32) എന്നതാണ് ധ്യാനവിഷയം.

ധ്യാനത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ പള്ളിയുടെ വെബ്‌സൈറ്റിലുള്ള ലിങ്കിൽ ക്ലിക്ക്‌ചെയ്ത് ഓൺലൈനിലൂടെ പേജുകൾ രജിസ്റ്റർ ചെയ്യണം. ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് താഴെപ്പറയുന്ന ഏതെങ്കിലും ഫോൺ നമ്പരിൽ വിളിച്ച് നേരിട്ടും രജിസ്റ്റർ ചെയ്യാവുന്നതാണ്. ഓൺലൈൻവഴി രജിസ്റ്റർ ചെയ്യുന്നവർ Paypal, Venmo വഴിയും, നേരിട്ട് രജിസ്റ്റർ ചെയ്യുന്നവർ രജിസ്്‌ട്രേഷൻ ഫീസ് പള്ളിയുടെ പേരിലുള്ള ചെക്കായി പാരീഷ് ഓഫീസിലോ, മുകളിൽ കൊടുത്തിരിക്കുന്ന വിലാസത്തിലോ അയക്കാവുന്നതാണ്.

പബ്ലിക് റിലേഷൻസ് & പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ഫിലിപ് (ബിജു) ജോൺ അറിയിച്ചതാണീ വിവരങ്ങൾ.

vachakam
vachakam
vachakam

ധ്യാനസംബന്ധമായ കൂടുതൽ വിവരങ്ങൾക്ക്:

ഫാ. ബാബു മഠത്തിപ്പറമ്പിൽ, വികാരി 773-754-9638, ഷൈൻ തോമസ്, സെക്രട്ടറി 445-236-6287, സോന ശങ്കരത്തിൽ, രജിസ്‌ട്രേഷൻ കോർഡിനേറ്റർ 267-701-0559.

ജോസ് മാളേയ്ക്കൽ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam