വാഷിംഗ്‌ടൺ: ലാസ് വെഗാസിൽ അമേരിക്കൻ എയർലൈൻസ് വിമാനം അടിയന്തരമായി ലാൻഡിംഗ് നടത്തി. എഞ്ചിനിൽ നിന്ന് പുകയും തീപ്പൊരിയും ഉയർന്നതിന് പിന്നാലെയാണ് ലാൻഡിംഗ്.
മെക്കാനിക്കൽ തകരാർ കാരണം അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 1665 പറന്നുയർന്ന് അൽപ്പസമയത്തിനുള്ളിൽ ലാസ് വെഗാസിലെ ഹാരി റീഡ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് (LAS) തിരിച്ചിറക്കേണ്ടി വന്നതായി എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു.
ലാസ് വെഗാസിൽ നിന്നും നോർത്ത് കരോലിനയിലേക്ക് പറന്നുയർന്ന വിമാനത്തിലുണ്ടായിരുന്നത് 153 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളും ഉണ്ടായിരുന്നുവെന്ന് അമേരിക്കൻ എയർലൈൻസ് പറഞ്ഞു. വിമാനം സർവീസിൽ നിന്ന് പിൻവലിക്കുകയാണെന്നും അമേരിക്കൻ എയർലൈൻസിന്റെ അറ്റകുറ്റപ്പണി സംഘം ഇത് വിലയിരുത്തുമെന്നും കമ്പനി അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്