അന്റാർട്ടിക്കയിൽ കണ്ടെത്തിയത് 6.8 കോടി വർഷം പഴക്കമുള്ള ഭീമൻ മുട്ട

FEBRUARY 6, 2026, 8:09 AM

അന്റാർട്ടിക്ക: അന്റാർട്ടിക്കയിലെ സീമോർ ഐലൻഡിൽ നിന്ന് 10 വർഷം മുമ്പ് ലഭിച്ച നിഗൂഢമായ ഫോസിൽ, ഭീമൻ കടൽ ജീവിയുടേതാണെന്ന് ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചു.

'അന്റാർട്ടിക്കൂലിത്തസ് ബ്രാഡി'  എന്നാണ് ഈ ഫോസിലിന് നൽകിയിരിക്കുന്ന പേര്. ഇതിന് ഏകദേശം 6.8 കോടി വർഷം പഴക്കമുണ്ട്.

11 ഇഞ്ച് നീളവും 8 ഇഞ്ച് വീതിയുമുള്ള ഈ മുട്ട, കടുപ്പമുള്ള തോടിന് പകരം മൃദുവായ ആവരണത്തോടു  കൂടിയതാണ്. പാമ്പിൻ മുട്ടകളോട് ഇതിന് സാമ്യമുണ്ട്. പണ്ട് സമുദ്രങ്ങൾ ഭരിച്ചിരുന്ന മൊസാസർ  എന്ന കൂറ്റൻ കടൽ ഇഴജന്തുവിന്റേതാണ് ഈ മുട്ടയെന്ന് കരുതപ്പെടുന്നു.

vachakam
vachakam
vachakam

ഈ പ്രദേശം പുരാതന കാലത്ത് കടൽ ജീവികൾ മുട്ടയിട്ട് കുഞ്ഞുങ്ങളെ വളർത്തിയിരുന്ന ഒരിടമായിരുന്നു  എന്നതിന്റെ തെളിവുകൾ ശാസ്ത്രജ്ഞർക്ക് ലഭിച്ചു.

ഭീമൻ ജീവികൾ കടുപ്പമുള്ള മുട്ടകൾ മാത്രമേ ഇടൂ എന്ന മുൻധാരണയെ ഈ കണ്ടെത്തൽ തിരുത്തിക്കുറിച്ചു.

പി പി ചെറിയാൻ

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam