നോർത്ത് അമേരിക്കൻ അതിഭദ്രാസനത്തിന്റെ 37-ാമത് യൂത്ത് ആന്റ് ഫാമിലി കോൺഫറൻസ് ന്യൂജേഴ്‌സിയിൽ

FEBRUARY 28, 2026, 12:22 AM

ന്യൂജേഴ്‌സി: യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് സഭയുടെ നോർത്ത് അമേരിക്കൻ അതിഭദ്രാസനത്തിന്റെ 37-ാമത് യൂത്ത് ആന്റ് ഫാമിലി കോൺഫറൻസ് 2026 ജൂലൈ മാസം 22 മുതൽ 25 വരെ നോർത്ത് അമേരിക്കൻ അതിഭദ്രാസന ആസ്ഥാനത്ത് വച്ച് (236 Old Tappan Rd, Old Tappan, NJ) നടത്തുവാൻ 2026 ജനുവരി 9-ാം തീയതി അതിഭദ്രാസനാധിപൻ അഭിവന്ദ്യ യൽദോ മോർ തീത്തോസ് തിരുമേനിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഭദ്രാസന കൗൺസിൽ യോഗത്തിൽ തീരുമാനിച്ചു.

ഭദ്രാസനത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ട് ഭദ്രാസന ആസ്ഥാനത്ത് വച്ച് നടക്കുന്ന കോൺഫറൻസിന്റെ അനുഗ്രഹ പ്രദമായ നടത്തിപ്പിനായി ഭദ്രാസന സെക്രട്ടറി റവ. ഫാദർ പോൾ തോട്ടക്കാട്ട് (ജനറൽ കൺവീനർ), ഭദ്രാസന ട്രഷറാർ സിമി ജോസഫ് (ജോയിന്റ് കൺവീനർ), ഭദ്രാസന കൗൺസിൽ അംഗങ്ങളായ റവ. ഫാദർ കുര്യാക്കോസ് പുതുപ്പാടി (പബ്ലിസിറ്റി ഡെലിഗേറ്റ്‌സ് മീറ്റിംഗ്), റവ. ഫാദർ  ബെൽസൺ കുര്യാക്കോസ് (മെഡിക്കൽ, ഡെലിഗേറ്റ്‌സ് മീറ്റിംഗ്), ബോബി കുര്യാക്കോസ് (ഫൈനാൻസ്, ഓഡിയോ ആന്റ് വീഡിയോ), റോയി മാത്യു (ഫെസിലിറ്റി ട്രാൻസ്‌പോർട്ടേഷൻ, ഫുഡ്, സെക്യൂരിറ്റി), ഷിറിൻ മത്തായി (രജിസ്‌ട്രേഷൻ, ടൈം മാനേജ്‌മെന്റ്), ജോയി ഇട്ടൻ, സാബു സ്‌കറിയ (സ്‌പോൺസർഷിപ്പ്), അലക്‌സ് ജോർജ് (കൾച്ചറൽ പ്രോഗ്രാം, ട്രാൻസ്‌പോർട്ടേഷൻ), ജെനു മഠത്തിൽ, എൽദോസ് യോയാക്കി (സ്‌റ്റേജ് പ്രോഗ്രാം) എന്നിവരെ യോഗം തിരഞ്ഞെടുത്തു.

ഭദ്രാസന ആസ്ഥാനത്ത് വച്ച് നടക്കുന്ന ആദ്യത്തെ കോൺഫറൻസ് ചരിത്ര വിജയമാക്കി മാറ്റുവാൻ എല്ലാവരുടെയും സാന്നിദ്ധ്യവും സഹകരണവും ഉണ്ടാകണമെന്ന് അഭിവന്ദ്യ യൽദോ മോർ തീത്തോസ് മെത്രാപ്പോലീത്ത ഓർമ്മിപ്പിച്ചു.

vachakam
vachakam
vachakam

മലങ്കര അതിഭദ്രാസന പി.ആർ.ഒ വർഗീസ് പാലമലയിൽ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam